അന്‍പതിലേറെ രാജ്യങ്ങളിലെ റിലീസ് ഗുണം ചെയ്തോ? 'വാലിബന്‍റെ' ആഗോള ബോക്സ് ഓഫീസ് ‍ഇങ്ങനെ

Published : Jan 30, 2024, 04:10 PM IST
അന്‍പതിലേറെ രാജ്യങ്ങളിലെ റിലീസ് ഗുണം ചെയ്തോ? 'വാലിബന്‍റെ' ആഗോള ബോക്സ് ഓഫീസ് ‍ഇങ്ങനെ

Synopsis

ഹൈപ്പിനൊത്ത പ്രീ റിലീസ് ബുക്കിംഗ് ലഭിച്ച ചിത്രം

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്‍റെ പ്രഖ്യാപനം മുതല്‍ ആരംഭിച്ചതാണ് അത്. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതുതന്നെയായിരുന്നു ഈ ഹൈപ്പിന് കാരണം. വമ്പന്‍ റിലീസ് ആണ് ആഗോള തലത്തില്‍ തന്നെ ചിത്രത്തിന് ലഭിച്ചതും. എന്നാല്‍ റിലീസ് ദിനത്തില്‍ നെഗറ്റീവും സമ്മിശ്രവുമായ പ്രതികരണങ്ങളാണ് ചിത്രത്തിന് കൂടുതലും ലഭിച്ചത്. ഇത് ബോക്സ് ഓഫീസില്‍ എത്തരത്തില്‍ പ്രതിഫലിച്ചു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്.

ഹൈപ്പിനൊത്ത പ്രീ റിലീസ് ബുക്കിംഗ് ലഭിച്ച ചിത്രമായിരുന്നു വാലിബന്‍. അതിനാല്‍ത്തന്നെ ആദ്യ ദിനത്തിലെ നെഗറ്റീവ് അഭിപ്രായങ്ങള്‍ ഓപണിംഗ് കളക്ഷനെ വലിയ തോതില്‍ ബാധിച്ചില്ല. കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 5.85 കോടി ആയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ തിയറ്ററുകളില്‍ കാര്യമായി ഡ്രോപ്പ് ഉണ്ടായി. ആദ്യ നാല് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 11.02 കോടിക്കും 11.10 കോടിക്കും ഇടയില്‍ ആണെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറത്ത് അന്‍പതിലധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. കേരളത്തിലേതിന് തതുല്യമായ കളക്ഷനാണ് ഓവര്‍സീസില്‍ നിന്ന് ചിത്രം നേടിയതെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. 11.1 കോടിയാണ് ഇത്. അങ്ങനെ ചിത്രം നാല് ദിവസം നീണ്ട ആദ്യ വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 24.02 കോടിയാണെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങളാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് തിയറ്റര്‍ ഒക്കുപ്പന്‍സിയില്‍ പ്രതിഫലിക്കുമോ എന്ന് കണ്ടറിയേണ്ടിരിക്കുന്നു. 

ALSO READ : ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി? പേര് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്