
ആരാധകരുടെ ചര്‍ച്ചകളില്‍ നിറയെ ഷാരൂഖ് ചിത്രം ഡങ്കിയും പ്രഭാസ് നായകനാകുന്ന സലാറുമാണ്. 22നാണ് സലാറും ഡങ്കിയും പ്രദര്‍ശനത്തിനെത്തുക. ആദ്യം ഏത് കാണും?. ആരാധകരോട് സംവദിക്കവേ ആ ഒരു ചോദ്യത്തിന് മാളവിക മോഹനൻ നല്‍കിയ മറുപടിയും ചര്‍ച്ചയായിരിക്കുകയാണ്.
രണ്ടും ആവേശമുണ്ടാക്കുന്നതാണെന്നായിരുന്നു മാളവികയുടെ മറുപടി. എന്നാല്‍ ഒന്ന് തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാല്‍ പറയുക സലാറായിരിക്കും എന്ന് വ്യക്തമാക്കിയ മാളവിക മോഹനൻ ടീസര്‍ ഭയങ്കര ഇഷ്‍ടപ്പെട്ടെന്നും പ്രഭാസും പൃഥ്വിരാജും രസകരമാണെന്നും അഭിപ്രായപ്പെട്ടു. എന്തായാലും മാളവികയുടെ മറുപടി ചര്‍ച്ചയായി. ഷാരൂഖ് ഖാന്റേതോ പ്രഭാസ് നായകനാകുന്ന ചിത്രമോ മികച്ചത് എന്നതില്‍ ആരാധകര്‍ തമ്മില്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യത്തില്‍ തര്‍ക്കങ്ങള്‍ നടക്കുകയാണ്.
സംവിധായകൻ പ്രശാന്ത് നീലാണെന്നതിനാല്‍ പ്രഭാസ് ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. യാഷിന്റെ 'കെജിഎഫി'ന്റെ ലെവലില്‍ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍ പൃഥ്വിരാജും പ്രധാന പ്രധാന വേഷത്തിലെത്തുന്നു. സലാറില്‍ പൃഥ്വിരാജ് വരദാജ് മന്നാറായിട്ടാണ്. ശ്രുതി ഹാസൻ നായികയാകുമ്പോള്‍ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് പ്രഭാസിന്റെ സലാര്‍ നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് സലാറില്‍ വില്ലൻ. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്‍തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമ്പോള്‍ ഛായാഗ്രാഹണം ഭുവൻ ഗൗഡയാണ് നിര്‍വഹിക്കുന്നത്. സംഗീതം രവി ബസ്രുറുമാണ്.
ജവാന്റെ വമ്പൻ വിജയത്തിനു പിന്നാലെയെത്തുന്ന ചിത്രം എന്ന നിലയില്‍ ഷാരൂഖ് ഖാന് പ്രതീക്ഷയുള്ളതാണ് ഡങ്കി. സംവിധാനം രാജ്‍കുമാര്‍ ഹിറാനിയാണ്. തപ്‍സിയാണ് നായികയായി എത്തുന്നത്. ദിയാ മിര്‍സയും ബോമൻ ഇറാനിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ധര്‍മേന്ദ്ര, സതിഷാ ഷാ, വിക്കി കൗശല്‍, പരിക്ഷിത് സാഹ്‍നി എന്നിവരും ഡങ്കിയിലുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക