'പിറന്നാളിന് സ്‍നേഹം നിറയട്ടേ', സുചിത്രയ്‍ക്ക് ആശംസകളുമായി മോഹൻലാല്‍

Published : Jun 03, 2024, 02:06 PM IST
'പിറന്നാളിന് സ്‍നേഹം നിറയട്ടേ', സുചിത്രയ്‍ക്ക് ആശംസകളുമായി മോഹൻലാല്‍

Synopsis

എല്ലാ സ്നേഹവും നിറഞ്ഞ ദിവസം ആശംസിക്കുന്നു എന്ന് നടൻ മോഹൻലാല്‍.

മലയാളികളുടെ പ്രിയങ്കരിയാണ് സുചിത്രയും. മോഹൻലാലിന്റെ ഭാര്യ സുചിത്ര അടുത്തിടെ സിനിമാ പ്രമോഷണല്‍ ചടങ്ങുകളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട്. ഇന്ന് സുചിത്രയുടെ പിറന്നാളാണ്. സുചിത്രയ്‍ക്ക് മനോഹരമായ പിറന്നാള്‍ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാല്‍.

എല്ലാ സ്നേഹവും നിറഞ്ഞ ദിവസം ആശംസിക്കുന്നു എന്നാണ് നടൻ മോഹൻലാല്‍ എഴുതിയിരിക്കുന്നത്.  എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രമാണ് മോഹൻലാല്‍ നിലവില്‍ ചെയ്‍തുകൊണ്ടിരിക്കുന്നത്. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്.

മോഹൻലാല്‍ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം ആരാധകരില്‍ ആകാംക്ഷയുണ്ടാക്കുന്നതാണ് എന്നാണ് പ്രതീക്ഷ എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന്  സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയത് ചര്‍ച്ചയായിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചതെന്നും തരുണ്‍ മൂര്‍ത്തി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Read More: ഞായറാഴ്‍ച ടര്‍ബോയ്‍ക്ക് നേടാനായത്, മമ്മൂട്ടി കളക്ഷനില്‍ മുന്നോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്