വിജിലേഷിന് കല്യാണമായി, ആഘോഷമാക്കാൻ ആരാധകര്‍

Web Desk   | Asianet News
Published : Jul 17, 2020, 12:53 PM ISTUpdated : Jul 17, 2020, 01:02 PM IST
വിജിലേഷിന് കല്യാണമായി, ആഘോഷമാക്കാൻ ആരാധകര്‍

Synopsis

ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും കല്യാണമെന്ന് വിജിലേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

നടൻ വിജിലേഷ് വിവാഹിതനാകുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ വിജിലേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി. ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും കല്യാണമെന്ന് വിജിലേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നവംബറില്‍ ആയിരിക്കും വിവാഹ നിശ്ചയം. സിനിമകള്‍ ഇഷ്‍ടമായതിനാല്‍ തന്നെ സ്വാതി കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി ഉണ്ടാകുമെന്നുമാണ് കരുതുന്നത് എന്നും വിജിലേഷ് പറയുന്നു. മാട്രിമോണിയലിലൂടെയാണ് വിവാഹ ആലോചന വന്നത് എന്നും വിജിലേഷ് പറയുന്നു.

കല്ല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാട്ടോ. കൂടെ ഉണ്ടാവണം എന്നാണ് വിജിലേഷ് എഴുതിയിരിക്കുന്നത്. നേരത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി വിജിലേഷ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ എന്നാണ് വിജിലേഷ് എഴുതിയത്. മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് വിജിലേഷ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'