'അനിയാ..ഹൃദയത്തിൽ ഒരു തീരാനോവാണ്'; കലാഭവൻ നവാസിന്റെ വിയോ​ഗത്തിൽ ഉള്ളുലഞ്ഞ് മലയാള സിനിമ

Published : Aug 02, 2025, 10:37 AM ISTUpdated : Aug 02, 2025, 10:39 AM IST
 kalabhavan navas

Synopsis

നവാസിന്റെ മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 12:30 ന് വീട്ടിലേക്കു എത്തിക്കും.

ഴിഞ്ഞ ദിവസം രാത്രി കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു കലാഭവൻ നവാസിന്റെ വിയോ​ഗ വാർത്ത പുറത്തുവന്നത്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം നവാസിന്റെ മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഒട്ടനവധി പേരാണ് കഴിഞ്ഞ ദിവസം വരെയും ഒപ്പം പ്രവർത്തിച്ച, സംസാരിച്ച നവാസിന്റെ വിയോ​ഗം ഉൾകൊള്ളാനാകാതെ പോസ്റ്റുകൾ പങ്കിടുന്നത്.

നവാസിന്റെ വിയോ​ഗം വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് നടൻ ഷമ്മി തിലകൻ പറഞ്ഞത്. നമ്മുടെ പിതാക്കന്മാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം പോലെ, നിയാസും നവാസും തനിക്ക് എന്നും സഹോദരതുല്യരായിരുന്നുവെന്നും ഷമ്മി പറയുന്നു. "പ്രിയ നവാസ്, നീ യാത്രയായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു സുഹൃത്ത് എന്നതിലുപരി, സ്വന്തം സഹോദരനായിരുന്നു നീ എനിക്ക്. നമ്മുടെ പിതാക്കന്മാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം പോലെ, നിയാസും നീയും എനിക്ക് എന്നും സഹോദരതുല്യരായിരുന്നു. ആഴമേറിയ ആ സ്നേഹബന്ധം ഓർമ്മകളിൽ ഒരു നിധി പോലെ എന്നെന്നും ഞാൻ സൂക്ഷിക്കും. നിൻ്റെ വിയോഗം ഹൃദയത്തിൽ ഒരു തീരാനോവാണ്, അനിയാ. നിൻ്റെ ഓർമ്മകൾക്ക് മരണമില്ല. സുന്ദരമായ നിൻറെ ഈ പുഞ്ചിരി, നിൻറെ സ്നേഹം, എല്ലാം.. ഒരു മായാത്ത നോവായി എക്കാലവും എൻറെ മനസ്സിൽ ജീവിക്കും. ആദരാഞ്ജലികൾ, പ്രിയ സഹോദരാ", എന്നായിരുന്നു ഷമ്മി തിലകന്റെ വാക്കുകൾ.

"കലാഭവൻ നവാസിന് ആദരാഞ്ജലികൾ", എന്നാണ് മമ്മൂട്ടി കുറിച്ചത്. ടൊവിനോ തോമസ്, നിവിൻ പോളി, ദിലീപ് അനന്യ, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമയിലെ മുൻനിര, യുവതാര, സംവിധാന, അണിയറ പ്രവർത്തകരെല്ലാം തന്നെ കലാഭവൻ നവാസിന് അനുശോചനം അറിയിച്ച് രം​ഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം, നവാസിന്റെ മൃതദേഹം ആശുപത്രി നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 12:30 ന് വീട്ടിലേക്കു എത്തിക്കും. 1 മണി മുതൽ 3 വരെ വീട്ടിലും 3 മുതൽ 5 വരെ ആലുവ ടൗൺ മസ്ജിദിലും ആയിരിക്കും പൊതുദർശനം നടക്കും. 5:15 ന് ശേഷം പ്രാർത്ഥന കളോടെ സംസ്കാരം നടക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്‍റെ പുതിയ സിനിമ 'മണവാളൻ ജോസഫ്'
വേറിട്ട കഥാപാത്രം, 'വവ്വാലി'ല്‍ 'വാസു'വായി ഗോകുലന്‍; ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി