യുഎഇ ദേശീയ ദിനം ആഘോഷമാക്കാൻ മോഹൻലാലും സംഘവും

Published : Nov 26, 2019, 11:22 PM IST
യുഎഇ ദേശീയ ദിനം ആഘോഷമാക്കാൻ മോഹൻലാലും സംഘവും

Synopsis

യുഎഇ ദേശീയ ദിനമായ ഡിസംബർ രണ്ടിന് സിദ്ദിഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബിഗ് ബ്രദറിന്റെ കോയമ്പത്തൂരിലുള്ള ലൊക്കേഷനിൽ വച്ചാണ് ആഘോഷം.നടൻ രവീന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോ യുഎഇ പുറത്തിറക്കുന്ന മ്യൂസിക് അൽബത്തിന്റെ പ്രകാശനവും ഈ വേളയിൽ നിർവ്വഹിക്കും. 

ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് യുഎഇ. ഈ ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ യുഎഇ ദേശീയ ദിനാഘോഷം ഇത്തവണ ഇവിടെ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് മലയാള സിനിമ. മോഹൻലാൽ നയിക്കുന്ന കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷം ഒരുക്കുന്നത്. 

യുഎഇ ദേശീയ ദിനമായ ഡിസംബർ രണ്ടിന് സിദ്ദിഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബിഗ് ബ്രദറിന്റെ കോയമ്പത്തൂരിലുള്ള ലൊക്കേഷനിൽ വച്ചാണ് ആഘോഷം.ബിഗ് ബ്രദറിന്റെ അണിയറ പ്രവർത്തകർ ഉൾപ്പെടെ പ്രമുഖ സിനിമ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

കവി ശിഹാബ് ഗാനിം എഴുതിയ ഗാനത്തിന്റെ പശ്ചാത്തലത്തിൽ നടൻ രവീന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോ യുഎഇ പുറത്തിറക്കുന്ന മ്യൂസിക് അൽബത്തിന്റെ പ്രകാശനവും ഈ വേളയിൽ നിർവ്വഹിക്കും. ഹിഷാം അബ്ദുൽ വഹാബ് സംഗീതവും രതീഷ് റോയ് സാക്ഷാത്ക്കാരവും നിർവ്വഹിച്ച ഗാനങ്ങൾ ആലപിച്ചത് മീനാക്ഷിയാണ്.

"ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന് ആക്കംകൂട്ടുക എന്ന ഉദ്ദേശ്യത്തിലാണ് ഇത്തവണ ആഘോഷം ഇന്ത്യയിലേക്ക് മാറ്റാൻ ഉദ്ദേശിച്ചതെന്ന് രവീന്ദ്രൻ പറഞ്ഞു. ഇന്ത്യയുടെ സ്വതന്ത്ര ദിനാഘോഷത്തിനും റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് യുഎഇ.  ഇന്ത്യയുടെ ദേശീയ ദിനാഘോഷ വേളയിൽ യുഎഇയിലെ ബുർജ് ഖലീഫയിൽ ഇന്ത്യൻ പതാക പാറിക്കാറുണ്ട്. അതുകൊണ്ടു തന്നെ അവരുടെ ആഘോഷങ്ങളിൽ പങ്കാളികൾ ആവേണ്ടത് നമ്മുടെ കടമയാണെന്നും രവീന്ദ്രൻ പറഞ്ഞു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്നെ എന്താ വിശ്വാസമില്ലേ?'; 'കളങ്കാവൽ' സ്നീക്ക് പീക്ക് പുറത്ത്
ഹണി റോസ് ചിത്രം റേച്ചൽ നാളെ മുതൽ തിയേറ്ററുകളിൽ