
തിരുവനന്തപുരം: രജിഷ വിജയൻ കേന്ദ്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിജി നായര്‍ ചിത്രം ഖോ ഖോയുടെ തിയറ്റർ പ്രദർശനം നിർത്തിവെച്ചു. കൊവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി., TV തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. വിഷുവിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നേരത്തെ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും അണിയറപ്രവർത്തകർ നിർത്തിവെച്ചിരുന്നു.
7 മണിയ്ക്ക് തീയേറ്ററുകൾ അsയ്ക്കണമെന്ന സർക്കാർ നിർദേശത്തിൽ അനുകൂല നിലപാടെടുത്ത് തിയേറ്റർ ഉടമകൾ. സർക്കാർ നിർദ്ദേശിച്ച സമയക്രമീകരണത്തോടെ തുറക്കണോയെന്ന് തീയേറ്റർ ഉടമകൾക്ക് തീരുമാനിക്കാം. പുതിയ ക്രമീകരണങ്ങളോടെ തുറക്കുന്നവർക്ക് അങ്ങനെയാകാം. അല്ലാത്തവർക്ക് അടച്ചിടാമെന്നും ഉടമകളുടെ കൊച്ചിയിലെ യോഗത്തിൽ തീരുമാനമായി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ