മലയാളത്തിന്റെ 200 കോടി, 'മഞ്ഞുമ്മൽ ബോയ്സ്' ആകെ എത്ര നേടി ? ഒടിടിയിലേക്ക് എന്ന് ? എവിടെ?

Published : Apr 02, 2024, 04:01 PM IST
മലയാളത്തിന്റെ 200 കോടി, 'മഞ്ഞുമ്മൽ ബോയ്സ്' ആകെ എത്ര നേടി ? ഒടിടിയിലേക്ക് എന്ന് ? എവിടെ?

Synopsis

2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്.

ലയാള സിനിമയുടെ തലവര മാറ്റിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 200കോടി ക്ലബ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയ സിനിമ സംവിധാനം ചെയ്തത് ചിദംബരം ആയിരുന്നു. കേരളത്തിന് പുറമെ ഇതര ഭാഷകളിലും കസറിയ ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിച്ച് സ്വീകാര്യത വളരെ വലുതാണ്. ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാർത്ഥ കഥ പറഞ്ഞ ഈ സർവൈവൽ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. 

ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാണ് മഞ്ഞുമ്മൽ ബോയ്സിന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഇക്കാര്യം ഹോർട് സ്റ്റാറുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സ്ഥിരീകരിച്ചു. ചിത്രം ഏപ്രിൽ അവസാനത്തോടെയോ മെയ് ആദ്യവരമോ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കും. ഇതിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. 

രാജുവേട്ടാ ഇതെങ്ങോട്ടാ.., വൻമരങ്ങൾ വീഴുന്നു; 'കുറിപ്പി'നെ 'തൂക്കാൻ' ആടുജീവിതം, 'മഞ്ഞുമ്മൽ' വീഴുമോ?

2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. 2006ൽ കൊച്ചിയിൽ നിന്നും ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് പോകുന്നതും അവിടെയുള്ള ​ഗുണാ കേവിൽ ഒരാൾ അകപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇതുവരെ നേടിയത് 221.5 കോടിയാണ്. കേരളത്തിൽ നിന്നും 69.05കോടി നേടിയപ്പോൾ തമിഴ്നാട്ടിൽ നിന്നും 62.25 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് 'മഞ്ഞുമ്മൽ ബോയ്സ്'ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്