
ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതയാണ് സുപ്രിയ മേനോൻ. നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഭാര്യ എന്നതിനൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയയായ നിർമാതാവ് കൂടിയാണ് സുപ്രിയ. എന്നാൽ നിർമാതാവെന്ന പദവിയ്ക്ക് മുൻപ് ബിബിസിയിലെ മാധ്യമപ്രവർത്തക ആയിരുന്നു സുപ്രിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പൃഥ്വിയുമായുള്ള വിവഹ വേളയിൽ സുപ്രിയയുടെ ബിബിസി റിപ്പോർട്ടിംഗ് വീഡിയോകൾ പലരും പുറത്തുവന്നിരുന്നു. അത്തരത്തിലൊരു വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.
വിവിധ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സുപ്രിയയുടെ ത്രോബാക് വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. പന്ത്രണ്ട് വർഷം മുൻപ് ഉള്ളതാണ് വീഡിയോ ആണിത്. ഇതിന് പിന്നാലെ കമന്റുകളുമായി മലയാളികളും രംഗത്ത് എത്തി. 2024ൽ ഈ വീഡിയോ കാണുന്നവരും വർഷങ്ങൾക്ക് മുൻപ് വീഡിയോ കണ്ടവരും ഇക്കൂട്ടത്തിൽപ്പെടുന്നു. "വെറുതെ അല്ല രാജുവേട്ടൻ അടിച്ചു മാറ്റിയത്. എന്തൊരു ബോൾഡ് ആണ്, സൗത്ത് ഇന്ത്യയിൽ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന നടനെ പാർട്ണർ ആയി കണ്ടെത്തിയ പാർട്ടി, സുപ്രിയ ചേച്ചീയുടെ interview എല്ലാം കാണുമ്പോൾ മനസിലാകും. She is brilliant lady", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഏതാനും നാളത്തെ പ്രണയത്തിന് ഒടുവില്‍ 2011 ഏപ്രിലില്‍ ആയിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. ഇരുവര്‍ക്കും അല്ലി എന്നൊരു മകളും ഉണ്ട്. അച്ഛനെയും അമ്മയെയും പോലെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് അല്ലിയും. വിവാഹത്തോടെ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച സുപ്രിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ അമരക്കാരിയാണ്. പലപ്പോഴും ഇന്‍റര്‍വ്യുകളില്‍ പ്രത്യക്ഷപ്പെടുന്ന സുപ്രിയയെ പ്രശംസിച്ച് നിരവധി പേര്‍ എത്താറുണ്ട്. അവരുടെ നിലപാടുകളും സംസാര ശൈലിയും തന്നൊണ് അതിന് കാരണവും.
'ആ ലിങ്കും ചോദിച്ച് ആരും വിളിക്കരുത്'; ഫേസ്ബുക്ക് ഹാക്ക് ആയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ