'സെൻസേഷണൽ പ്രണയകഥ'യുമായി രാമനും കദീജയും; ട്രെയിലർ എത്തി

Published : Nov 13, 2024, 09:13 PM IST
'സെൻസേഷണൽ പ്രണയകഥ'യുമായി രാമനും കദീജയും; ട്രെയിലർ എത്തി

Synopsis

ചിത്രം നവംബർ ഇരുപത്തി രണ്ടിന് തിയറ്ററുകളിൽ എത്തും. 

രാമനും കദീജയും സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. തികച്ചും വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മനോഹരമായ പ്രണയ രംഗങ്ങളും, ഗാനങ്ങളുമൊക്കെ നിറഞ്ഞുനിൽക്കുന്ന കൗതുകകരമായ ട്രെയിലർ പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ ഇരുപത്തി രണ്ടിന് തിയറ്ററുകളിൽ എത്തും. 

നാടോടികളായ രാമൻ്റേയും കദീജയുടേയും പ്രണയത്തിനിടയിലക്ക് മതം കടന്നു വരുന്നതോടെ സംഘർഷഭരിതമാകുന്ന തികച്ചും വ്യത്യസ്ഥമായ പ്രണയമാണ് രാമനും കദീജയും പറയുന്നത്. കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഡോ. ഹരിശങ്കറും അപർണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'മർത്ത്യലോക ഇതിഹാസം' പ്രഖ്യാപിച്ച് ദിവ്യപ്രഭ; പുതു ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്കും പുറത്ത്

പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി.ടി.എൻ., ഊർമ്മിളാവൈശാഖ് ,ഓമന, പ്രേയലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ,സതീഷ് കാനായി, ടി.കെ. നാരായണൻ, ഡി .വൈ.എസ്.പി ഉത്തംദാസ്, (മേൽപ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവർക്കു പുറമേ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ -ദിനേശ് പൂച്ചക്കാട്,ഹാരിസ് തളിപ്പറമ്പ്. സംഗീതം. ഷാജി കാഞ്ഞങ്ങാട് ശ്രീശൈലം രാധാകൃഷ്ണൻ,
പശ്ചാത്തല സംഗീതം. സുദർശൻ. പി. ഛായാഗ്രഹണം - അഭിരാം സുദിൽ, ശ്രീജേഷ് മാവില, എഡിറ്റിംഗ് - അമൽ
കലാ സംവിധാനം. മൂർധന്യ. മേക്കപ്പ് - ഇമ്മാനുവൽ അംബ്രോസ്. കോസ്റ്റും - ഡിസൈൻ - പുഷ്പ' നിശ്ചല ഛായാഗ്രഹണം - ശങ്കർ ജി. വൈശാഖ് മേലേതിൽ', നിർമ്മാണ നിർവ്വഹണം - ഹരിഹരൻ പൂച്ചക്കാട്, എബിൻ പാലന്തലിക്കൽ'. ഫിയോക് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ വാഴൂർ ജോസ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ