ബ്രസല്‍സ് ചലചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം 'വടക്കന്‍'

Published : Apr 18, 2024, 11:41 AM IST
ബ്രസല്‍സ് ചലചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം 'വടക്കന്‍'

Synopsis

 'ഇന്‍റർനാഷണൽ പ്രൊജക്‌ട്‌സ് ഷോകേസ്' വിഭാഗത്തിൽ ഇടം നേടുന്ന ആദ്യ മലയാള ചിത്രമാണ് വടക്കന്‍. 

ജീദ് എ സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന 'വടക്കൻ' ബ്രസ്സൽസ് രാജ്യാന്തര ഫന്‍റാസ്റ്റിക് ചലച്ചിത്രമേളയുടെ (BIFFF) ഫിലിം മാർക്കറ്റ് 2024 -ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 'ഇന്‍റർനാഷണൽ പ്രൊജക്‌ട്‌സ് ഷോകേസ്' വിഭാഗത്തിൽ ഇടം നേടുന്ന ആദ്യ മലയാള ചിത്രമാണ് റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നിവർ അണിയറയിൽ ഒത്തുചേരുന്ന 'വടക്കൻ'. ചലച്ചിത്ര നിർമ്മാതാക്കളുടെ രാജ്യാന്തര സംഘടനയായ ഫിയാഫ് അംഗീകാരമുള്ള ബ്രസല്‍സ് ചലചിത്രമേള, കാൻ, ലൊകാർണോ ചലച്ചിത്രമേളകൾ ഉൾപ്പെടുന്ന കോംപെറ്റീഷൻ സ്പെഷ്യലൈസ്ഡ് എ ഗ്രേഡ് ചലച്ചിത്രമേളയാണ്.

പീറ്റർ ജാക്‌സൺ, ടെറി ഗില്ല്യം, വില്യം ഫ്രീഡ്‌കിൻ, പാർക് ചാൻ-വൂക്ക്, ഗില്ലെർമോ ഡെൽ ടോറോ തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങൾ ബ്രസല്‍സ് ചലചിത്രമേളയില്‍ ഇതിന് മുമ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളകളിലെ പ്രധാനപ്പെട്ട മേളകളിലൊന്നായ ബ്രസല്‍സ് ചലചിത്രമേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത് ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്ക് സുപ്രധാന നേട്ടമാണ്. 

സിജു വിൽസൺ നായകന്‍; 'പഞ്ചവത്സര പദ്ധതി' ട്രെയ്‍ലര്‍ എത്തി

ഓഫ്‌ ബീറ്റ് മീഡിയ ഗ്രൂപ്പിന്‍റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് 'വടക്കൻ' നിർമ്മിച്ചിരിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർ നാച്ചുറൽ ത്രില്ലറാണ് 'വടക്കൻ'. 'ഭ്രമയുഗം', 'ഭൂതകാലം' എന്നിവയുടെ സംവിധായകൻ രാഹുൽ സദാശിവൻ ചിത്രത്തിന്‍റെ നേട്ടത്തിൽ തന്‍റെ സന്തോഷം പങ്കുവെച്ചു, 'വടക്കൻ' നേടിയ ഈ രാജ്യാന്തര അംഗീകാരം ഏറെ സന്തോഷകരമാണ്. സൂപ്പർ നാച്ചുറൽ - പാരാനോർമൽ ജോണറിൽ ഒരുങ്ങുന്ന ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഈ അംഗീകാരം ആഗോളതലത്തിൽ മലയാള സിനിമയുടെ വൈവിധ്യവും സർഗ്ഗാത്മകതയും വീണ്ടും ഉറപ്പിക്കുന്നു." രാഹുൽ പറയുന്നു.

"ലോകോത്തര അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ഒന്നിപ്പിച്ച് രാജ്യാന്തര, ഹൈപ്പർ ലോക്കൽ ആഖ്യാനങ്ങളെ ഒന്നാക്കി ഇന്ത്യൻ സിനിമയെ പുനർനിർവചിക്കുക എന്നതാണ് 'വടക്കനി'ലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്", ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പ് സ്ഥാപകനും ചിത്രത്തിന്‍റെ നിർമ്മാതാവുമായ ജയ്ദീപ് സിംഗ് പറഞ്ഞു. "സൂപ്പർ നാച്ചുറൽ ത്രില്ലറായ 'വടക്കൻ' ഒരു അഭിമാന പ്രൊജക്ടാണ്; ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധനേടാൻ ഏറെ സാധ്യതയുള്ള കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം മുന്നോട്ടുവെയ്ക്കുന്ന ചിത്രം.", ജയ്ദീപ് സിംഗ്  കൂട്ടിച്ചേർത്തു. ആഗോളപ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കുന്നതിന് ഈ മേയിൽ കാൻ ചലച്ചിത്രമേളയുടെ ഫിലിം മാർക്കറ്റായ മാർഷെ ദു ഫിലിമിൽ 'വടക്കനെ' അവതരിപ്പിക്കും. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റി ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതികൾ നിലവിലുണ്ട്.

ആദ്യ ഭാഗത്തിന്‍റെ ബജറ്റിന് തുല്യം! ഉത്തരേന്ത്യന്‍ വിതരണാവകാശത്തില്‍ ഞെട്ടിച്ച് 'പുഷ്‍പ 2'
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'