മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ? ശ്രദ്ധനേടി 'ബെസ്റ്റി' ടീസർ

Published : Jan 15, 2025, 10:47 PM IST
മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ? ശ്രദ്ധനേടി 'ബെസ്റ്റി' ടീസർ

Synopsis

പാർക്കിംഗ് എന്ന കഴിഞ്ഞ വർഷത്തെ ഹിറ്റ്‌ തമിഴ് സിനിമയുടെ ഛായാഗ്രാഹകനായ ജിജു സണ്ണി ബെസ്റ്റിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നു. 

മ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ മറുപടിയും ടീസർ വൈറലാക്കുകയാണ്. സിനിമയിലെ ഒരുപ്രധാന രംഗത്തിൽ അഷ്കർ സൗദാന് ഒരു കൗതുകം.

"മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും..?" ചോദ്യം കേട്ട് സുധീർ കരമനയുടെ കഥാപാത്രത്തിന് ചിരി വന്നു. പിന്നാലെ മറുപടിയുമെത്തി. "മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടു കാര്യമില്ല. അദ്ദേഹത്തിൻ്റെ കഴിവ് കൂടി വേണം" എന്നായിരുന്നു മറുപടി. രസകരമായ സീനിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ മരുമകൻ തന്നെ അഭിനയിച്ചതുകൊണ്ട് ' സോഷ്യൽ മീഡിയയിലും 'ബെസ്റ്റി'യുടെ ടീസർ ചർച്ചയായി. 

സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദ്ദിഖ്, ഹരീഷ് കണാരൻ, നിർമൽ പാലാഴി, അബു സലിം, ഉണ്ണി രാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്‍മാന്‍, അംബി, തിരു, ശ്രവണ, സോന നായർ, മെറീന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയശ്രീ, മനോഹരിയമ്മ, അന്ന ചാക്കോ, പ്രതിഭ പ്രതാപ് ചന്ദ്രൻ, ദീപ, സന്ധ്യ മനോജ്‌ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

നിസ്സാര സംഭവത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ഭാര്യയ്ക്കും ഭർത്താവിനും ഇടയിലേക്ക് ഒരു സുഹൃത്ത് വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ തമാശകളും സമന്വയിപ്പിച്ച് ദൃശ്യവത്കരിക്കുന്ന സിനിമയാണ് ബെസ്റ്റി. ഔസേപ്പച്ചൻ ഒരുക്കുന്ന പാട്ടുകൾക്ക് ഒപ്പം പഴയ ഹിറ്റ് മാപ്പിള പാട്ടുകളും ഈ സിനിമയുടെ പ്രത്യേകതയാണ്. പാർക്കിംഗ് എന്ന കഴിഞ്ഞ വർഷത്തെ ഹിറ്റ്‌ തമിഴ് സിനിമയുടെ ഛായാഗ്രാഹകനായ ജിജു സണ്ണി ബെസ്റ്റിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നു. 

എക്സ്ട്രാ ഡീസന്റായി സുരാജ് കസറിയ ചിത്രം; തിയറ്ററിൽ വിജയകരമായ 25 ദിനങ്ങൾ പിന്നിട്ട് ഇഡി

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രമാണ് ബെസ്റ്റി. ഷിബു ചക്രവർത്തി, ജലീൽ കെ ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരുടെ വരികൾക്ക്  ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല തുടങ്ങിയവർ സംഗീതം പകരുന്നു. ജാവേദ് അലി, മാർക്കോസ്, അഫ്സൽ, സച്ചിൻ ബാലു, സിയ ഉൾ ഹഖ്, നിത്യ മാമ്മൻ, അസ്മ കൂട്ടായി, ഷഹജ മലപ്പുറം, ഫാരിഷ ഹുസൈൻ, റാബിയ അബ്ബാസ് എന്നിവരാണ് ഗായകർ. 

ഒറിജിനൽ സ്കോർ ഔസേപ്പച്ചൻ, എഡിറ്റർ ജോൺ കുട്ടി, കഥ പൊന്നാനി അസീസ്, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, കല ദേവൻ കൊടുങ്ങല്ലൂർ, ചമയം റഹിം കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ് ബുസി ബേബി ജോൺ, സ്റ്റിൽസ് അജി മസ്കറ്റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് സെന്തിൽ പൂജപ്പുര, സംഘട്ടനം ഫിനിക്സ് പ്രഭു, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയറ്റ് ഡയറക്ടർ തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ തൻവിൻ നസീർ, അസിസ്റ്റന്റ് ഡയറക്ടർ രനീഷ് കെ ആർ, സമീർ ഉസ്മാൻ, ഗ്രാംഷി എ എൻ, സാലിഹ് എം വി എം, സാജൻ മധു, പ്രൊഡക്ഷൻ ഇൻ ചാർജ് റിനി അനിൽകുമാർ, കൊറിയോഗ്രാഫി രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര, മാർക്കറ്റിങ് ടാഗ് 360 ഡിഗ്രി, പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്. കുളു, മണാലി, മുംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ബെസ്റ്റി ജനുവരി 24ന് പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍