
2024 ഫെബ്രുവരി 22ന് ഒരു സിനിമ റിലീസ് ചെയ്തു. ജാൻ എ മൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധായകർക്കിടയിൽ ശ്രദ്ധേയനായ ചിദംബരം ഒരുക്കുന്ന സിനിമ എന്ന നിലയിൽ പ്രഖ്യാപനം മുതൽ ആ സിനിമ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ റിലീസിന് പിന്നാലെ മുൻവിധികളെ എല്ലാം കാറ്റിൽ പറത്തി ചിത്രം കുതിച്ചുയർന്നു. മലയാള സിനിമയിലെ ആദ്യ 200കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടവും അത് സ്വന്തമാക്കി. പറഞ്ഞുവരുന്നത് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ കുറിച്ചാണ്. ഭാഷാന്തരങ്ങൾ ഭേദിച്ച് വിജയ കാഹളം മുഴക്കിയ ചിത്രം ഇതാ 35 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.
മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളിൽ ഒരാളും നടനുമായ സൗബിൻ ഷാഹിർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതു സന്തോഷത്തോടൊപ്പം മുപ്പത്തി അഞ്ച് ദിവസത്തെ പോസ്റ്ററും സൗബിൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് മഞ്ഞുമ്മൽ ബോയ്സ് അണിയറ പ്രവർത്തകർക്ക് ആശംസകളുമായി രംഗത്ത് എത്തിയത്.
അതേസമയം, മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടിയിലേറെ ഇതിനോടകം നേടി കഴിഞ്ഞു. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതപ്പെടുന്നത്. തമിഴ്‍നാട്ടില്‍ ചിത്രംസ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം തമിഴകത്ത് ഈ നേട്ടത്തിലെത്തുന്നത്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ സർവൈവൽ ത്രില്ലർ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം ഒരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ