'മലയാളിക്ക് പണി അറിയാം '; മഞ്ഞുമ്മൽ ബോയ്സ് വിഎഫ്എക്സ് വീഡിയോ പുറത്ത്, കയ്യടി

Published : Jul 23, 2024, 06:25 PM ISTUpdated : Jul 23, 2024, 06:32 PM IST
'മലയാളിക്ക് പണി അറിയാം '; മഞ്ഞുമ്മൽ ബോയ്സ് വിഎഫ്എക്സ് വീഡിയോ പുറത്ത്, കയ്യടി

Synopsis

തിയറ്ററിൽ 73 ദിവസം പൂർത്തിയാക്കിയാണ് ചിത്രം ഒടിടിയിൽ എത്തിയത്. 

ലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള മഞ്ഞുമ്മൽ ബോയ്സിന്റെ വിഎഫ്എക്സ് വീഡിയോ റിലീസ് ചെയ്തു. സുഭാഷിനെ രക്ഷിക്കുന്ന സീനുകളും ​സെറ്റിട്ട ​ഗുണാകേവും ഉൾപ്പടെയുള്ളവയ്ക്ക് നൽകിയ വിഎഫ്എക്സുകളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ അണിയറ പ്രവർത്തകർക്ക് കയ്യടിച്ച് കൊണ്ട് സിനിമാസ്വാദകരും രം​ഗത്ത് എത്തിയിട്ടുണ്ട്. 

മഞ്ഞുമ്മേൽ ബോയ്സ് - VFX ബ്രേക്ക്ഡൗൺ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. എ​ഗ് വൈറ്റ് ആണ് വിഎഫ്ക്സ് ചെയ്തിരിക്കുന്നത്. തൗഫീക് ഹുസൈൻ ആണ് വിഎഫ്എക്സ് സൂപ്പർവൈസർ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായും ടീമിനെ പ്രശംസിച്ചും രം​ഗത്ത് എത്തിയരിക്കുന്നത്. 'നല്ലത് പോലെ പണി അറിയാം മലയാളിക്ക്', എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്. 

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ മനവും കണ്ണും ഒരുപോലെ നിറഞ്ഞിരുന്നു. 

'കൊളുത്തുങ്കടാ വെടിയെ..'; ഷെയ്നിന്റെ ആദ്യ തമിഴ് ചിത്രം, 'മദ്രാസ്ക്കാരൻ' വൻ അപ്ഡേറ്റ്

ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തു.  മെയ് 5ന് ചിത്ര ഒടിടിയിലും സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. തിയറ്ററിൽ 73 ദിവസം പൂർത്തിയാക്കിയാണ് ചിത്രം ഒടിടിയിൽ എത്തിയത്. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്.  ആകെ മൊത്തം 242.3 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ റെക്കോർഡ് കളക്ഷൻ ഏത് ചിത്രം മറികടക്കും എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക