പ്രകൃതി ദുരന്തങ്ങളില്‍ സര്‍വവും നഷ്‍ടപ്പെട്ടവര്‍ക്ക് സമര്‍പ്പണവുമായി ഒരു ഹ്രസ്വ ചിത്രം

Web Desk   | Asianet News
Published : Aug 08, 2020, 08:35 PM IST
പ്രകൃതി ദുരന്തങ്ങളില്‍ സര്‍വവും നഷ്‍ടപ്പെട്ടവര്‍ക്ക് സമര്‍പ്പണവുമായി ഒരു ഹ്രസ്വ ചിത്രം

Synopsis

കൃഷ്‍ണ ദേവ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 

പ്രകൃതി ദുരന്തങ്ങളില്‍ പെട്ട് സര്‍വവും നഷ്‍ടപ്പെട്ടവര്‍ക്കായി ഒരു ഹ്രസ്വ ചിത്രം. മൈ മദര്‍ എന്ന ഹ്രസ്വചിത്രമാണ് ശ്രദ്ധ നേടുന്നത്.

കോഴിക്കോട് കട്ടിപ്പാറയില്‍ 2018ലും 20019ല്‍ നിലമ്പൂര്‍ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉരുള്‍പൊട്ടി സര്‍വവും നഷ്‍ടപ്പെട്ടവര്‍ക്കാണ് ഹ്രസ്വ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഖേദപൂര്‍വം സമര്‍പ്പിക്കുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. കൃഷ്‍ണദേവ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ബിൻസിറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അരവിന്ദ് എസ് ഇരിഞ്ഞാലക്കുട എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. കൃഷ്‍ണ ദേവിന്റെ വരികള്‍ ശ്രീലക്ഷ്‍മി ശ്രീനിവാസ് ആലപിച്ചിരിക്കുന്നു. മഹാദേവൻ ആണ് ചീഫ് അസോസിയേറ്റ്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 2020-ൽ മറ്റൊരു ദുരന്തത്തെ അതിജീവിക്കുന്ന സാഹചര്യത്തിൽ ആണ് ഹ്രസ്വ ചിത്രം എത്തിയിരിക്കുന്നത്. കൃഷ്‍ണ ദേവ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ