മലയാളത്തില്‍ ഫാന്‍റസി റിവഞ്ച് ത്രില്ലര്‍ ചിത്രം; 'റാന്തല്‍' ഒരുങ്ങുന്നു

Published : Feb 18, 2026, 09:16 PM IST
malayalam upcoming fantasy revange thriller movie named ranthal

Synopsis

പുതുമുഖങ്ങളെ അണിനിരത്തി 'റാന്തൽ' എന്ന പേരിൽ പുതിയൊരു ഫാൻ്റസി റിവഞ്ച് ത്രില്ലർ ഒരുങ്ങുന്നു

മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമാ ഘടകമാണ് ഫാൻ്റസിയും ത്രില്ലറും. അത്തരത്തിൽ വീണ്ടുമൊരു ഫാൻ്റസി റിവഞ്ച് ത്രില്ലർ ഒരുങ്ങുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പി.കെ സുരേന്ദ്രൻ നിർമ്മിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് എന്നിവര്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന് കാഞ്ഞങ്ങാട് തുടക്കമായി. റാന്തൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം റിലീസ് ആയി. കാസർഗോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ്‌ രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവരും വേഷമിടുന്നു.

ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്. എഡിറ്റർ: അയൂബ്, മ്യൂസിക്: ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശബരി, ആർട്ട് ഡയറക്ടർ: ഷറഫു ചെറുതുരുത്തി, കോസ്റ്റ്യൂംസ്: പുഷ്പലത കാഞ്ഞങ്ങാട്, മേക്കപ്പ്: അനുശ്രീ, അസോസിയേറ്റ് ഡയറക്ടർ: സുരേഷ് നാരായണൻ, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, സ്റ്റിൽസ്: വിജിത്ത് കെ.വി, മാർക്കറ്റിംഗ് ഹെഡ്: അരുൺദേവ് കാലിക്കറ്റ്, പി.ആർ.ഓ: പി.ശിവപ്രസാദ്, ഡിസൈൻസ്: യെല്ലോ കാക്ക എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആക്ഷന്‍ രം​ഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍; ശിവജിത്ത് നായകനാവുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ എത്തി
ആ 25 മിനിറ്റിന് മാത്രം ബജറ്റ് 300 കോടി! 'വാരണാസി'യില്‍ ദൃശ്യവിസ്‍മയമാവുക ആ ഭാ​ഗം