'തല'യുടെ പെരുമ, അജിത്ത് ചിത്രത്തെ കുറിച്ച് മലയാളി താരം ദിനേശ്

By Web TeamFirst Published Oct 8, 2021, 3:07 PM IST
Highlights

അജിത്ത് നായകനാകുന്ന വലിമൈയെന്ന ചിത്രത്തില്‍ മലയാളി താരം ദിനേശും വേഷമിടുന്നു.

അജിത്ത് (Ajith) നായകനാകുന്ന പുതിയ ചിത്രമാണ് വലിമൈ (Valimai). എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിമൈ എന്ന അജിത് ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

വലിമൈ എന്ന അജിത്ത് ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. ഇത്തവണ അജിത്ത് നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹവുമായി നല്ല കോമ്പിനേഷൻ സീനുകളുണ്ടെന്ന് ദിനേശ് പറഞ്ഞതായി തലയുടെ ആരാധകക്കൂട്ടായ്‍മയുടെ സാമൂഹ്യമാധ്യമത്തില്‍ വ്യക്തമാക്കുന്നു. തമിഴകത്തിന്റെ തല അജിത്തിനെ കുറിച്ചു പറയുമ്പോള്‍ ഇത്രയും ഗാംഭീര്യവും എളിമയും ഒരുപോലെയുള്ള സൂപ്പര്‍സ്റ്റാറിനെ താൻ കണ്ടിട്ടില്ലെന്നാണ് ദിനേശ് വ്യക്തമാകുന്നത്. പൊലീസ് ഓഫീസറായിട്ടാണ് പുതിയ ചിത്രത്തില്‍ അജിത്ത് അഭിനയിക്കുന്നത്.

തല നായകനാകുന്ന ചിത്രമായ വലിമൈയുടെ പ്രഖ്യാപനം മുതലുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുക. അജിത്ത് പൊലീസ് വേഷത്തിലാകും ചിത്രത്തില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2022 ജനുവരിയില്‍ പൊങ്കല്‍ റിലീസായിട്ടാണ് എത്തുക. നീരവ് ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. യുവൻ ശങ്കര്‍ രാജയും അനുരാഗ് കുല്‍കര്‍ണിയും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനകം തന്നെ വൻ ഹിറ്റുമാണ്.തമിഴ്‍നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്ചേഴ്‍സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു.  ഒടിടിയല്ല തിയറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബസ് ചേസ് അടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.
 

click me!