സൂര്യക്ക് നായിക മലയാളത്തിന്റെ മമിത, വീഡിയോ പുറത്ത്

Published : May 19, 2025, 12:42 PM IST
സൂര്യക്ക് നായിക മലയാളത്തിന്റെ മമിത, വീഡിയോ പുറത്ത്

Synopsis

സൂര്യയുടെ നായികയായി മലയാളത്തിന്റെ മമിത.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ മലയാളി താരമാണ് മമിത. മമിത സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയാകുകയാണ്. സൂര്യ 46 എന്ന പുതിയ ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. വെങ്കി അറ്റ്‍ലൂരിയാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

മമിത പ്രധാന വേഷത്തിലുള്ള നിരവധി തമിഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വിജയ് ചിത്രം ജനനായകൻ. വിജയ്‍യെ ഏറെ ആരാധിക്കുന്ന മമിത അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും എന്നാല്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ഇനി അത് സാധിക്കില്ലല്ലോ എന്ന നിരാശയും നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ വിജയ്‍യുടെ അവസാന ചിത്രത്തില്‍ താരത്തിന് അവസരം ലഭിക്കുകയായിരുന്നു.

പ്രദീപ് രംഗനാഥൻ നായകനാകുന്ന പുതിയ ചിത്രത്തിലും മമിതയാണ് നായിക. ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രദീപ് രംഗനാഥൻ. ഡ്യൂഡ് എന്നാണ് പുതിയ തമിഴ് ചിത്രത്തിന്റെ പേര്. സംവിധാനം നിര്‍വഹിക്കുന്നത് കീര്‍ത്തീശ്വരനാണ്. ആര്‍ ശരത്‍കുമാര്‍ ഹൃദു ഹാറൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ദ്രാവിഡ് സെല്‍വം രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. ദീപാവലി റിലീസായിട്ടാണ് പ്രദീപ് രംഗനാഥൻ ചിത്രം എത്തുക എന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ലക്കി ഭാസ്‍കറെന്ന ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകൻ ആണ് സര്യ 46 ഒരുക്കുന്ന വെങ്കി അറ്റ്‍ലൂരി. ദുല്‍ഖര്‍ ആയിരുന്നു ലക്കി ഭാസ്‍കര്‍ സിനിമയില്‍ നായകൻ. സൂര്യ നായകനായി ഒടുവില്‍ എത്തിയ ചിത്രം റെട്രോയാണ്. സംവിധാനം കാര്‍ത്തിക് സുബ്ബരാജ് നിര്‍വഹിച്ച ചിത്രമായ റെട്രോ ആഗോള ബോക്സ് ഓഫീസില്‍ 235 കോടി രൂപയിലധികം നേടിയിരുന്നു എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

32 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കൂട്ടുകെട്ട്; അടൂര്‍- മമ്മൂട്ടി ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ റിലീസായി