മാളികപ്പുറം ഫെയിം ദേവനന്ദ ജന്മദിനത്തില്‍ സ്വന്തമാക്കിയത് ഇന്നോവ ഹൈക്രോസ്

Published : Jul 26, 2024, 02:34 PM IST
മാളികപ്പുറം ഫെയിം ദേവനന്ദ ജന്മദിനത്തില്‍ സ്വന്തമാക്കിയത് ഇന്നോവ ഹൈക്രോസ്

Synopsis

ദേവനന്ദനയ്‍ക്ക് പിറന്നാള്‍ സമ്മാനം ഇന്നോവ.

മാളികപ്പുറം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദേവനന്ദ മലയാളികളുടെ പ്രിയങ്കരിയായി താരമാണ് ഇന്ന്. കുട്ടിത്താരമായി എത്തിയ ദേവനന്ദയുടെ വിശേഷങ്ങള്‍ സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്. അടുത്തിടെയായിരുന്നു നടി ദേവനന്ദയുടെ പിറന്നാള്‍. ജന്മദിനത്തില്‍ ഒരു ആഢംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ദേവനന്ദ.

ഇന്നോവ ഹൈക്രോസ് ഹൈബ്രഡാണ് വാങ്ങിയിരിക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹനമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്നോവ ഹൈക്രോസ് ഹൈബ്രഡിന്റെ ഫോട്ടോകള്‍ താരം പുറത്തുവിട്ടിട്ടുണ്ട്.  30.98 ലക്ഷം രൂപയാണ് താരം വാങ്ങിയതിന്റെ പുതിയതിന് എക്സ് ഷോറൂം വില.

നവാഗനായ മനു രാധകൃഷ്‍ണന്റെ സംവിധായകനായ ചിത്രം ഗുവാണ് ദേവനന്ദയുടേതായി അടുത്തിടെ റിലീസായത്. തിരക്കഥയും മനു രാധാകൃഷ്‍ണന്റേതാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ചന്ദ്രകാന്ത് മാധവാണ്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിര്‍മിക്കുന്നു.

തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ 'മുന്ന' അവളുടെ അച്ഛനും അമ്മയ്‍ക്കുമൊപ്പം എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥാവികസനം. തറവാട്ടിൽ മുടങ്ങിക്കിടന്ന തെയ്യം നടത്തുന്നതിനാണ് തറവാട്ടിലേക്ക് ഇവര്‍ എത്തുന്നത്. ബന്ധുക്കൾ ധാരാളമുള്ള ഈ തറവാട്ടിൽ കുട്ടികളും ഏറെയുണ്ട്. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം വിശാലമായ പുരയിടങ്ങളിൽ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി.  ഇത്  'മുന്ന'യ്‍ക്ക് ഏറെ ആശ്വാസകരമായി. ഇതിനിടയിലാണ് ഭയപ്പെട്ടത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്. ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ഹൊറര്‍ ചിത്രം കടന്നു ചെല്ലുന്നത്. മുന്നയായി ദേവ നന്ദയും അച്ഛനായി സൈജു കുറുപ്പുമാണ്. അശ്വതി മനോഹരൻ 'മുന്ന'യുടെ അമ്മയായെത്തുമ്പോള്‍ ചിത്രത്തില്‍ രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്‍ണൻ, മണിയൻ പിള്ള രാജു, നിരഞ്ജ് മണിയൻ പിള്ള രാജു, കുഞ്ചൻ, ലയാ സിംസൺ, എന്നിവരും പ്രമുഖരായ കുറച്ചു കുട്ടികളും ഗുവില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

Read More: 'എനിക്ക് ഇഷ്‍ടമുള്ളത് ഞാൻ ധരിക്കും, ആരും നിര്‍ബന്ധിക്കണ്ട', സമ്മര്‍ദ്ദങ്ങളുണ്ടാകാറില്ലെന്ന് നടി വാമിഖ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും