പൃഥ്വിയുടെ സംവിധാന പടം വരും, ഒന്ന് അന്യഭാഷാ ചിത്രം, ഇന്ദ്രന്‍റെ സ്ക്രിപ്റ്റ് കഴിഞ്ഞു: മല്ലിക സുകുമാരൻ

Published : Feb 17, 2026, 09:43 AM IST
Mallika Sukumaran

Synopsis

പൃഥ്വിരാജ് രണ്ട് പുതിയ സിനിമകൾ സംവിധാനം ചെയ്യാനൊരുങ്ങുന്നതായി അമ്മ മല്ലിക സുകുമാരൻ വെളിപ്പെടുത്തി. അതിലൊന്ന് മലയാളത്തിലും മറ്റൊന്ന് അന്യഭാഷയിലുമായിരിക്കും, ഇതിൽ മലയാളം സിനിമയാകും ആദ്യം വരുന്നതെന്നും അവര്‍ വ്യക്തമാക്കി.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ട് സിനിമകൾ വരാനിരിക്കുന്നുവെന്ന് മല്ലിക സുകുമാരൻ. ഒന്ന് മലയാള സിനിമയും മറ്റൊന്ന് അന്യഭാഷ സിനിമയായിരിക്കുമെന്നും മല്ലിക വ്യക്തമാക്കി. ഇന്ദ്രജിത്ത് ചെയ്യുന്ന സിനിമയുടെ സ്ക്രിപ്റ്റിങ്ങും മറ്റും കഴിഞ്ഞെന്നും നിലവിൽ ഹിന്ദി പടങ്ങളൊക്കെ ആയി ഇന്ദ്രൻ തിരക്കിലാണെന്നും മല്ലിക അറിയിച്ചു.

"രാജുവിന്‍റെ അടുത്ത സംവിധാന സിനിമയുണ്ട്. അതിപ്പോ എന്താ ഏതാന്നൊക്കെ പറഞ്ഞാല്‍ അതിന്‍റെ സസ്പെന്‍സ് പോകത്തില്ലേ. ഇന്ദ്രന്‍റെ സ്ക്രിപ്റ്റും കാര്യങ്ങളുമൊക്കെ കഴിഞ്ഞു. അതിനിടയിലാണ് രണ്ട് ഹിന്ദി പടം വന്നത്. അവന്‍ തിരക്കായി. ഓടി നടക്കുവാ അവന്‍. പക്ഷേ ചെയ്യും എന്തായാലും അവന്‍ ചെയ്യും. പൃഥ്വിയുടെ രണ്ട് പടങ്ങളുണ്ട്. ഒന്ന് മലയാളവും മറ്റൊന്ന് അന്യഭാഷാ സിനിമയുമാണ്. മലയാളം ആയിരിക്കും ആദ്യം", എന്ന് മല്ലിക പറയുന്നു.

കഥകൾ കേൾക്കാറുണ്ടോ എന്ന ചോദ്യത്തിന്, "മുഴുവന്‍ കഥയും ഞാന്‍ കേള്‍ക്കില്ല. കാരണം തിയറ്ററില്‍ വന്ന് പ്രേക്ഷകരുടെ റിയാക്ഷന്‍സ് അറിഞ്ഞ് കാണുന്നതാണ് എനിക്കിഷ്ടം. എന്നാലും ഒരു ത്രെഡ് പറയും. അവസാനം ആരെങ്കിലും മരിക്കോ മോനെ എന്നാണ് എല്ലാ തവണയും ഞാന്‍ ചോദിക്കുന്ത്. മാര്‍ച്ച് മാസം 5 മുതല്‍ രാജു കൊച്ചിയിലുണ്ട്", എന്നായിരുന്നു മറുപടി.

അതേസമയം, എമ്പുരാൻ ആണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ലൂസിഫർ എന്ന തന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ആയിരുന്നു ഇത്. മോഹൻലാൽ നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചിരുന്നു. ബ്രോ ഡാഡി ആണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മറ്റൊരു സിനിമ. ഇതിലും മോഹന്‍ലാല്‍ ആയിരുന്നു നായക വേഷത്തില്‍ എത്തിയത്. ഒപ്പം പൃഥ്വിരാജും അഭിനയിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഫസ്റ്റ് ലുക്ക് പുറത്ത്
ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡുവാൾ അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ അതികായൻ