
ഓണ്‍ലൈൻ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ രംഗത്ത് എത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സ്‍മാര്‍ട് ഫോണ്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പദ്ധതി ഉദ്ഘാടനം ചെയ്‍തത്. മമ്മൂട്ടി ഇതിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ വിദ്യാമൃതം പദ്ധതിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ് മമ്മൂട്ടി.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ തുടങ്ങിയ 'വിദ്യാമൃതം' പദ്ധതിക്ക് സമൂഹത്തിൽ നിന്ന് വളരെ മികച്ച സഹകരണമാണ് ലഭിച്ചത്, ഉപയോഗ യുക്തമായ നിരവധി പഴയ ഫോണുകൾ ലഭിച്ചു. ഫോണുകൾ തന്ന് സഹായിച്ച സുമനസ്സുകളോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. എന്നാൽ പഴയതിന് പകരം 'പുതു പുത്തൻ' സ്‍മാർട്ട് ഫോണുകൾ തന്ന് പദ്ധതിയോടു സഹകരിക്കാൻ നിരവധി പേരാണ് മുന്നോട്ട് വന്നത്. 250 പുത്തൻ ഫോണുകൾ സംഭാവന ചെയ്‍ത സി പി സാലിഹ് (പ്രവാസി വ്യവസായി, ദുബായ് ), നൂറ്റി അൻപതോളം ഫോണുകൾ തന്ന കല്ല്യാൺ ജുവല്ലേഴ്‌സ് സാരഥി ശ്രീ കല്യാണ രാമൻ, നൂറിൽ പരം ഫോണുകൾ നൽകിയ തിരുവനന്തപുരം നിംസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ട്ടർ ശ്രീ ഫൈസൽ ഖാൻ എന്നിവരോടുള്ള നന്ദിയും സ്‍നേഹവും അറിയിക്കുന്നു.
ഒപ്പം കൂടുതൽ പുത്തൻ ഫോണുകൾ നൽകിയ എറണാകുളം മൊബൈൽ കിങ് ഉടമ ശ്രീ ഫയാസ് , തിരുവനന്തപുരം താജ് വിവന്ത മാനേജ്‌മെന്റ് , കൊട്ടാരക്കര എംജിഎം ഗ്രൂപ്പ് , കോട്ടയം ക്യു ആർ എസ് മാനേജ്‌മെന്റ് , കോയമ്പത്തൂർ പവിഴം ജ്വല്ലറി , പാമ്പാടി അഡോൾഫ് ഗ്ലാസ് എന്നിവരോടുള്ള പ്രത്യേക സ്‍നേഹവും അറിയിക്കുന്നു. ഫോണിനായുള്ള അപേക്ഷകൾ നിരവധി ആണ്. സന്മനസ്സുള്ളവർക്ക് ഇനിയും മുന്നോട്ട് വരാം.
എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ എല്ലാവര്‍ക്കും എന്റെ ഈദ് ആശംസകൾ എന്നും മമ്മൂട്ടി പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.