
ഈ വർഷം മലയാള സിനിമയ്ക്ക് ആദ്യ ഹിറ്റ് സമ്മാനിച്ച ഓസ്‌ലറിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റിനാണ് ടെലിവിഷൻ പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം മെയ് 26 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യും. തിയറ്റററിലും ഒടിടിയിലും കാണാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനുമുള്ള അവസരം ആണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്.
ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഓസ്‌ലർ. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാള സിനിമയിൽ തിരിച്ചെത്തിയ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ക്രൈ ത്രില്ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയതോടെ ആരാധക ആവേശം വർദ്ധിക്കുക ആയിരുന്നു.
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ എത്തിയ ഓസ്‌ലർ ആകെ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 40.7 കോടിയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഓവർസീസിൽ നിന്നും 15.7 കോടിയാണ് ചിത്രം നേടിയത്. അതേസമയം, ചിത്രത്തിന്‍റെ ബജറ്റ് 6 കോടി ആയിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
സിമ്പിൾ കല്യാണം, നടൻ ഹക്കിം ഷാജഹാനും നടി സനയും വിവാഹിതരായി
മമ്മൂട്ടിക്കും ജയറാമിനും പുറമെ അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഡോ. രൺധീർ കൃഷ്ണൻ്റേത് ആയിരുന്നു തിരക്കഥ. ഛായാഗ്രഹണം -തേനി ഈശ്വർ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ - പ്രിൻസ് ജോയ്, അസോസിയേറ്റ് ഡയറക്ടേർസ് - റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് -പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. പി ആർ മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ