മമ്മൂട്ടിയും പൃഥ്വിരാജും 14 വര്‍ഷത്തിന് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു?

Published : Apr 17, 2024, 09:45 AM IST
മമ്മൂട്ടിയും പൃഥ്വിരാജും 14 വര്‍ഷത്തിന് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു?

Synopsis

എന്നാല്‍ പുതിയ ചില റൂമറുകള്‍ അനുസരിച്ച് മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.

കൊച്ചി: 2010ൽ പോക്കിരിരാജ എന്ന സിനിമയിലാണ് മമ്മൂട്ടിയും പൃഥ്വിരാജും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പുലിമുരുകന്‍ അടക്കം എടുത്ത സംവിധായകന്‍ വൈശാഖിന്‍റെ ആദ്യത്തെ ചിത്രമായിരുന്നു അത്. ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. ചിത്രം ആ വര്‍ഷത്തെ ടോപ്പ് ഗ്രോസ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

എന്നാല്‍ പുതിയ ചില റൂമറുകള്‍ അനുസരിച്ച് മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഒരു നവാഗത സംവിധായകന്‍റെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും മുതിർന്ന നിർമ്മാതാവ് ആൻ്റോ ജോസഫാണ് ചിത്രം നിർമ്മിക്കുക എന്നാണ് വിവരം. 

മമ്മൂട്ടിയുടെ അടുത്തതായി വരാനുള്ള ചിത്രം ടര്‍ബോയാണ്.  ആക്ഷൻ-കോമഡി ചിത്രമെന്ന് പറയപ്പെടുന്ന ചിത്രം മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥയിൽ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. അന്യഭാഷ നടന്മാരായ സുനിലും രാജ് ബി ഷെട്ടിയും മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജൂൺ 13ന് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തും.

കൂടാതെ, നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ആക്ഷൻ ത്രില്ലർ ചിത്രവും മമ്മൂട്ടിയുടെതായി എത്തുന്നുണ്ട്. 

അതേ സമയം ആടുജീവിതത്തിന്‍റെ വലിയ വിജയത്തിലാണ് പൃഥ്വിരാജ്. ചിത്രം ആഗോള ബോക്സോഫീസില്‍ 100 കോടിക്ക് മുകളില്‍ നേടി കഴിഞ്ഞു. ഇതിനൊപ്പം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദിയില്‍ പൃഥ്വി വില്ലനായി അഭിനയിച്ച  ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രവും അടുത്തിടെ ഇറങ്ങിയിരുന്നു. ഇതിലെ പൃഥ്വിയുടെ വേഷം ശ്രദ്ധിക്കപ്പെടുന്നുണ്ട്.

അതേ സമയം ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വി. ചിത്രത്തിന്‍റെ ഒരു പ്രധാന ഷെഡ്യൂള്‍ ചെന്നൈയില്‍ നടക്കുകയാണ് എന്നാണ് വിവരം. പൃഥ്വി തന്നെ സംവിധാനം ചെയ്ത ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. 

വിജയകാന്ത് വീണ്ടും അഭിനയിക്കും വിജയിക്കൊപ്പം; ഒടുവില്‍ തീരുമാനമായി.!

ആദ്യ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തി അക്ഷയ് കുമാര്‍; വന്‍ സ്വീകരണം, ചിത്രത്തില്‍ മോഹന്‍ലാലും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക