
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളാണ് നാളെ. ഇതിനോടനുബന്ധിച്ച് നിരവധി മാഷപ്പ് വീഡിയോകളാണ് ആരാധകർ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂക്കയ്ക്ക് ആശംസകൾ അർപ്പിച്ച് പ്രത്യേകഗാനം ഒരുക്കിയിരിക്കുകയാണ് സംവിധായകൻ മാർത്താണ്ഡനും കൂട്ടരും. സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷയാണ് സംഗീതം പകർന്നിരിക്കുന്നത്. അഫ്സലാണ് പാടിയിരിക്കുന്നത്. സംവിധായകരായ മാർത്താണ്ഡനും അജയ് വാസുദേവും രമേഷ് പിഷരടിയും പ്രൊഡക്ഷൻ കൺട്രോളർമാരായ ഡിക്സണും ബാദുഷയും ചേർന്നാണ് ഗാനം ഒരുക്കിയിരുക്കുന്നത്.
മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ദൃശ്യങ്ങൾ ചേർത്ത് ഒരുക്കിയിരിക്കുന്ന ഗാനം മമ്മൂട്ടി ആരാധകരെ കോരിത്തരിപ്പിക്കും. മമ്മുക്കയുടെ ജന്മദിനത്തിൽ ലോകം മുഴുവനുമുള്ള മമ്മൂട്ടി ആരാധകർക്കായി സമർപ്പിക്കുന്നു എന്ന മുഖവുരയോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വീഡിയോ ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ