'ഇവനെ പടച്ചുവിട്ട കടവുളുക്ക്'; താളമേള അകമ്പടി, 'ജോസേട്ടന്റെ' വരവറിയിച്ച് കൂറ്റൻ കട്ടൗട്ട് ഉയർത്തി ആരാധകർ

Published : May 15, 2024, 04:44 PM ISTUpdated : May 15, 2024, 04:46 PM IST
'ഇവനെ പടച്ചുവിട്ട കടവുളുക്ക്'; താളമേള അകമ്പടി, 'ജോസേട്ടന്റെ' വരവറിയിച്ച് കൂറ്റൻ കട്ടൗട്ട് ഉയർത്തി ആരാധകർ

Synopsis

മെയ് 23നാണ് ടർബോ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. കാലങ്ങളായുള്ള അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ്. ഇന്നും അഭിനയത്തോടുള്ള അഭിനിവേശം കാരണം മമ്മൂട്ടി തന്റെ ഓരോ ചുവടുകളും വയ്ക്കുന്നത് പുതുമകൾക്ക് പുറമെ ആണ്. മറ്റൊരു സൂപ്പർ താരവും ഏറ്റെടുക്കാത്ത കഥാപാത്രങ്ങളിലൂടെ വരെ മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിൽ എത്തി. താരത്തിന്റേതായി ഇനി വരാനിരിക്കുന്ന സിനിമയാണ് ടർബോ. വൈശാഖിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. 

ടർബോയുടെ ട്രെയിലർ റിലീസ് ചെയ്തതിന് പിന്നാലെ വൻ ആവേശത്തിലാണ് ആരാധകർ. റിലീസിനോട് അനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളും ഇവർ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചില വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഈ അവസരത്തിൽ മമ്മൂട്ടിയുടെ കട്ടൗട്ട് വയ്ക്കുന്ന ഒരു കൂട്ടം ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപിക്കുകയാണ്.

കൊല്ലത്താണ് സംഭവം. മമ്മൂട്ടിയുടെ ടർബോ ലുക്കിലുള്ള കൂറ്റർ കട്ടൗട്ട് വയ്ക്കുന്നത് താളമേള അകമ്പടികളോടെയാണ്. "കട്ടൗട്ട് പോലും പിള്ളേർ കയറ്റുന്നത് ബാൻഡിന്റെ അകമ്പടിയോടെ ആണ്...അപ്പോ റിലീസ്‌ ഡേ ഒന്ന് ഓർത്ത് നോക്ക്..", എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിക്കുന്നത്. 

'വഴക്ക്' തർക്കം: സംവിധായകനെതിരെ കോപ്പി റൈറ്റ് വയലേഷൻ, സിനിമ ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്തു

അതേസമയം, മെയ് 23നാണ് ടർബോ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോസ് എന്ന ജീപ്പ് ഡ്രൈവറും അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് ടർബോയുടെ പ്രമേയം എന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചത്താ പച്ചയിലെ 'നെഞ്ചിലെ' എന്ന ഗാനം പുറത്ത്; ചിത്രം ജനുവരി 22 മുതൽ തിയേറ്ററുകളിൽ
'ആദർശവനായ ഒരാളെ കുറിച്ചാണ് രാമായണം പറയുന്നത്, ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം...; തുറന്നുപറഞ്ഞ് എ.ആർ റഹ്മാൻ