
കൊച്ചി: മെഗാ-സൂപ്പര്‍ സ്റ്റാറുകളുടെ പേരിലുള്ള ആരാധകക്കൂട്ടങ്ങള്‍ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഫ്ലക്സുകള്‍ വയ്ക്കുക മാത്രമല്ല മറ്റ് പല പ്രവര്‍ത്തനങ്ങളും നടത്താറുണ്ടെന്ന് ഏവര്‍ക്കും അറിയാം. രക്ത ദാനമടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്പോഴും ചില്ലറ വിവാദങ്ങളും വിളിച്ചുവരുത്താറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പേജില്‍ സഹായം അഭ്യര്‍ത്ഥിച്ചയാളെ സ്വീകരിച്ചത്തിന്‍റെ പേരിലാണ് താരത്തിന്‍റെ ആരാധകര്‍ വാര്‍ത്തകളില്‍ നിറയുന്നത്.
പത്തനാപുരം പുനലൂർ സ്വദേശിയായ പ്രേം കുമാർ ആണ് മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ സഹായം അഭ്യർഥിച്ച് രംഗത്തെത്തിയത്. മധുരരാജയുടെ പ്രൊമോഷന്‍ വര്‍ക്കിനായി മാറ്റിവച്ച പണം പ്രേം കുമാറിന് സഹായമായി നല്‍കാനാണ് ആരാധക കൂട്ടായ്മയുടെ തീരുമാനം. കൂടുതല്‍ സഹായം ചെയ്യുമെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കുറിപ്പ് പൂര്‍ണരൂപത്തില്‍
സുഹൃത്തുക്കളെ, ഇത് മുഴുവൻ നിങ്ങൾ വായിക്കണം
ഈ വരുന്ന 12 ആം തീയതി റിലീസ് ആകുന്ന നാം എല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന മധുര രാജയുടെ റിലീസുമായി ബന്ധപെട്ട് ടീം OPU വും MFWAI പുനലൂർ ഏരിയ കമ്മിറ്റിയും ചേർന്ന് ഫാൻസ് ഷോ നടത്തുന്ന വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ... ഈ ഫാൻസ് ഷോയോട് അനുബന്ധിച്ചു 11 ആം തീയതി രാത്രി 8 മണിക്ക് ഞങൾ ഒരു DJ പ്രോഗ്രാമും നടത്താൻ തീരുമാനിച്ചിരുന്നു... ഇതിലേക്കായി ഏകദേശം 25000 രൂപയോളം ഞങ്ങൾ മാറ്റി വെച്ചിരുന്നു..പക്ഷെ ആ DJ പ്രോഗ്രാം തൽക്കാലത്തേക്ക് നടത്തണ്ടാ എന്നാണ് ഇപ്പൊ ഞങ്ങടെ തീരുമാനം... അതിനു കാരണം ഇന്ന് രാവിലെ മമ്മൂക്കയുടെ പോസ്റ്റിൽ കണ്ട പുനലൂർ പത്തനാപുരം സ്വേദേശി ആയ പ്രേം കുമാർ എന്ന ഒരാളുടെ കമന്റ ആണ്... ഞാൻ അസുഖ ബാധിതനായി നാലു വര്ഷം ആയി കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോൾ ജപ്തി ഭീഷണിയിൽ ആണ്.. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക എന്നായിരുന്നു ആ കമന്റ.ഈ കമന്റ ഞങ്ങളുടെ ശ്രേദ്ധയിൽ പെട്ടപ്പോൾ തന്നെ അതിനടിയിൽ അദ്ദേഹം എഴുതിയിരുന്ന നമ്പറിലേക്ക് ഞങ്ങൾ അദ്ദേഹത്തെ വിളിച്ചു കാര്യം തിരക്കി... അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചു.. നാല് വര്ഷം മുൻപ് പ്രേം കുമാർ ഒരു മരത്തിൽ നിന്ന് വീഴുകയും അരക്ക് താഴോട്ട് തളന്നു കിടപ്പിലാവുകയും ചെയ്തു.. ചികിത്സക്കായി വീടും പുരയിടവും ബാങ്കിൽ പണയം വെക്കുകയും നാല് കൊല്ലമായി ഒരു തവണ പോലും പൈസ അടക്കാൻ നിർവാഹം ഇല്ലാതാവുകയും ചെയ്തു.. ഇപ്പോൾ പലിശ മാത്രം ഏകദേശം 1.25 ലക്ഷത്തോളം ആയി... പലിശ അടച്ചില്ലെങ്കില് വീട് ജെപ്തി ചെയ്യാൻ ആണ് ബാങ്കിന്റെ തീരുമാനമത്രെ,.. പ്രേംകുമാറിന് 2 ആം ക്ലാസിലും 5 ആം ക്ലസ്സിലും പഠിക്കുന്ന 2 കുട്ടികൾ ആണ് ഉള്ളത്,,... വയസായ അച്ഛനും അമ്മയും പ്രെകുമാറിനോടൊപ്പം ആണ്.. ഒരു കുടുബം മുഴുവൻ വയ്യാത്ത ഒരാളുമായി തെരുവിലേക്ക് ഇറങ്ങാൻ പോകുമ്പോ നമ്മൾ തൊട്ടടുത്തു DJ ആഘോഷവും ആയി മമ്മൂക്കയുടെ പടത്തെ വരവേൽക്കുന്നത് ശെരിയല്ല എന്ന് ഞങ്ങൾക്ക് തോന്നി.. അത് കൊണ്ട് ആ പരിപാടി ഉപേക്ഷിച്ചു പരിപാടിക്കായി മാറ്റി വെച്ച 25000 രൂപ പ്രേംകുമാർന്റെ കുടുംബത്തിലേക്ക് കൊടുക്കുവാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു... ഇത് കൊണ്ട് ആർക്കെകങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ അവരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു,.... ഈ മുടങ്ങിയ DJ പ്രോഗ്രാമിന് പകരമായി ഇതിലും വമ്പൻ പരിപാടി അടുത്ത മമ്മൂക്ക പടത്തിനായി ഞങ്ങൾ നിങ്ങൾക്കായി ഒരുക്കും എന്ന് വാക്ക് തരുന്നു,,... എല്ലാവരും ഞങ്ങളോട് സഹകരിക്കുക,....!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ