കൊലതൂക്ക് ഐറ്റം ലോഡിം​ഗ്! 'ജോസച്ചായന്റെ' പോര് ചില്ലറക്കാർക്കൊപ്പം അല്ല, കളിമാറ്റിപ്പിടിക്കാൻ മമ്മൂട്ടി

Published : Apr 15, 2024, 12:12 PM ISTUpdated : Apr 15, 2024, 12:15 PM IST
കൊലതൂക്ക് ഐറ്റം ലോഡിം​ഗ്! 'ജോസച്ചായന്റെ' പോര് ചില്ലറക്കാർക്കൊപ്പം അല്ല, കളിമാറ്റിപ്പിടിക്കാൻ മമ്മൂട്ടി

Synopsis

മമ്മൂട്ടി നായകനായി എത്തുന്ന ടർബോ സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്.

ലയാള സിനിമ അതിന്റെ സുവർണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. അന്യമായിരുന്ന 200കോടി ക്ലബ്ബ് സിനിമ വരെ മോളിവുഡിന് ഇതിനോടകം സ്വന്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന സിനിമകളിൽ വലിയ പ്രതീക്ഷയാണ് നിരൂപകർക്കും സിനിമാസ്വാദകർക്കും ഉള്ളത്. മോളിവുഡിൽ നിന്നും വരുന്നത് മിനിമം ​ഗ്യാരന്റി പടങ്ങളാണെന്ന് ഇതര ഇൻഡസ്ട്രിക്കാരും വിധി എഴുതുന്നുണ്ട്. അത്തരത്തിൽ ഇനി വരാനിരിക്കുന്ന സിനിമകളിൽ ഏറെ ശ്രദ്ധേയമായത് ടർബോ ആണ്. 

മമ്മൂട്ടി നായകനായി എത്തുന്ന ടർബോ സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ഏറെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവന്നിരുന്നു. ജൂൺ 13ന് ആണ് റിലീസ്. ആക്ഷൻ- കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. റിലീസിനോട് അനുബന്ധിച്ച് ഇന്ന് പുറത്തിറക്കിയ പോസ്റ്ററും ഏറെ ശ്രദ്ധനേടുകയാണ്. 

ആക്ഷന് ഏറെ പ്രധാന്യമുള്ളതാണ് ടർബോ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ മമ്മൂട്ടിയ്ക്ക് ഒപ്പം പോരടിക്കാൻ എത്തുന്നത് സാധാരണ ഫൈറ്റേഴ്സ് അല്ല എന്നത് ശ്രദ്ധേയമാണ്.  വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ രം​ഗങ്ങൾ കൈകാര്യം ചെയ്യുക. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേഴ്സ് എത്തുന്നത് വളരെ അപൂർവ്വമായൊരു കാര്യവുമാണ്. അതുകൊണ്ട് തന്നെ പ്രതീക്ഷയ്ക്ക് അപ്പുറമാകും ടർബോയിലെ ഫൈറ്റ് സ്വീക്വൻസുകൾ എന്ന് ഉറപ്പാണ്. ഏതാനും നാളുകൾക്ക് മുൻപ് ഫൈറ്റ് രം​ഗം ചിത്രീകരിക്കുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതന്ന് വൈറൽ ആകുകയും ചെയ്തതാണ്. 

'ജയ് ​ഗണേഷി'ന് സംഭവിക്കുന്നത് എന്ത്? വിഷുദിനം ആര് നേടി ? എതിരാളികൾക്ക് മുന്നിൽ വീഴാതെ ആടുജീവിതം

ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതപരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിൽ ടർബോയിൽ ഉണ്ടാകും. മമ്മൂട്ടി കമ്പനിയാണ് ടർബോ നിർമിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ പ്രൊഡക്ഷൻ സംരംഭം കൂടിയാണ് ഈ ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍