'ഇന്‍സ്‌പെക്ടര്‍ മണിസാര്‍' എത്തി; ഇതാണ് 'ഉണ്ട'യിലെ മമ്മൂട്ടി

Published : May 12, 2019, 07:27 PM IST
'ഇന്‍സ്‌പെക്ടര്‍ മണിസാര്‍' എത്തി; ഇതാണ് 'ഉണ്ട'യിലെ മമ്മൂട്ടി

Synopsis

'ഇന്‍പെക്ടര്‍ മണിസാര്‍' എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.  

മമ്മൂട്ടിയുടേതായി ഈ വര്‍ഷം പുറത്തുവരാനുള്ള ചിത്രങ്ങളില്‍ പ്രേക്ഷകപ്രതീക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന പ്രോജക്ടാണ് 'ഉണ്ട'. പേര് പ്രഖ്യാപിച്ചത് മുതലുള്ള കൗതുകം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. അതേസമയം കഥയോ പശ്ചാത്തലമോ ഒന്നും പുറത്തുവിടാതെയായിരുന്നു ഇതിന്റെ ചിത്രീകരണം. വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. പിന്നാലെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തെത്തിത്തുടങ്ങി.

എട്ട് ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് ശേഷം ഇപ്പോഴിതാ ഒന്‍പതാമത്തെ പോസ്റ്ററായി മമ്മൂട്ടിയുടെ ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. 'ഇന്‍പെക്ടര്‍ മണിസാര്‍' എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പൊലീസ് യൂണിഫോമില്‍ തന്നെയാണ് മമ്മൂട്ടിയുടെ പുറത്തുവന്ന ഫസ്റ്റ് ലുക്കും.

ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നതെന്ന് അറിയുന്നു. ബോക്‌സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ