'തോക്ക് ലൈസന്‍സില്ല'; റൈഫിള്‍ അസോസിയേഷനില്‍ അംഗമായി മമ്മൂട്ടി

Web Desk   | Asianet News
Published : Jan 15, 2020, 02:22 PM IST
'തോക്ക് ലൈസന്‍സില്ല'; റൈഫിള്‍ അസോസിയേഷനില്‍ അംഗമായി മമ്മൂട്ടി

Synopsis

ആലപ്പുഴ ജില്ലാ റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്ത് മമ്മൂട്ടി.

ചേര്‍ത്തല: നടന്‍ മമ്മൂട്ടി ആലപ്പുഴ ജില്ലാ റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്തു. ഇന്ന് രാവിലെ ചേര്‍ത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണ് താരം അംഗത്വമെടുത്തത്. 

'ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ. വെടിവെക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ അറിഞ്ഞിരിക്കുന്നത് നല്ലതാണ്'- മമ്മൂട്ടി പറഞ്ഞു. തോക്ക് ലൈസന്‍സില്ലെന്നും ആലപ്പുഴയില്‍ ഇത്ര കാര്യമായി റൈഫിള്‍ ക്ലബ് നടത്തുമ്പോള്‍ അതില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. സിനിമയില്‍ വെടിവെപ്പിന് പിന്തുണച്ച രണ്‍ജി പണിക്കരുടെ ചെറിയ സ്വാധീനവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും മമ്മൂട്ടി പറ‍ഞ്ഞു. നവാഗത സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയുടെ 'ദി പ്രീസ്റ്റി'ലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. 

Read More: മോഹൻലാല്‍ മകൻ തന്നെ, മമ്മൂസ് വളരെ നല്ല മനുഷ്യൻ; കവിയൂര്‍ പൊന്നമ്മ പറയുന്നു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരു സംവിധായകന്‍, നാല് സിനിമകള്‍; സഹസ് ബാലയുടെ 'അന്ധന്‍റെ ലോകം' ആരംഭിച്ചു
സിനിമയുടെ ലഹരിയില്‍ തിരുവനന്തപുരം; 'മസ്റ്റ് വാച്ച്' സിനിമകള്‍ക്ക് വന്‍ തിരക്ക്