'ശ്രുതിയുടെ വേദന..ചിന്തിക്കാവുന്നതിനും അപ്പുറം'; ജെൻസന്റെ വിയോ​ഗത്തിൽ മനംനൊന്ത് മമ്മൂട്ടി

Published : Sep 12, 2024, 04:55 PM ISTUpdated : Sep 12, 2024, 05:13 PM IST
'ശ്രുതിയുടെ വേദന..ചിന്തിക്കാവുന്നതിനും അപ്പുറം'; ജെൻസന്റെ വിയോ​ഗത്തിൽ മനംനൊന്ത് മമ്മൂട്ടി

Synopsis

'അന്ത്യകാലം വരെ നീ ഓർമിക്കപ്പെടും സഹോദര', എന്നാണ് ഫഹദ് കുറിച്ചത്. 

കേരളക്കരയുട മനസിനെ ഒന്നാകെ ഉലച്ച സംഭവമാണ് ജെൻസന്റെ വിയോ​ഗ വാർത്ത. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിയെ നെഞ്ചോട് ചേർത്ത ജെൻസന്റെ ജീവൻ വാഹ​നാപകടത്തിൽ പൊലിയുക ആയിരുന്നു. കണ്ണീരോടെ കേരളക്കര അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തു. ഈ അവസരത്തിൽ ജെൻസന്റെ വിയോ​ഗത്തിൽ മനംതൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. 

'ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു..ശ്രുതിയുടെ വേദന...ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും', എന്നായിരുന്നു മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നടൻ ഫഹദ് ഫാസിലും ദുഃഖത്തിൽ പങ്കുചേർന്നു. 'അന്ത്യകാലം വരെ നീ ഓർമിക്കപ്പെടും സഹോദര', എന്നാണ് ഫഹദ് കുറിച്ചത്. 

'ഒരുവാക്കിനും ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെണ്‍കുട്ടിയുടെ കണ്ണീര്‍. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെന്‍സന്‍ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോള്‍ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ...അവളെ ഏറ്റെടുക്കട്ടെ..' എന്നാണ് നടി മഞ്ജു വാര്യര്‍ കുറിച്ചത്. 

ബജറ്റ് 80 കോടി, ആദ്യദിനം 7കോടി, പിറ്റേന്ന് മുതൽ കാലിടറിയ മമ്മൂട്ടി ചിത്രം; ആ പടം എന്ന് ഒടിടിയിലേക്ക് ?

'മാതാപിതാക്കളെയും അനിയത്തിയെയും വീടും സമ്പാദ്യവും എല്ലാം ഉരുൾ കവർന്നെടുത്തപ്പോഴും ശ്രുതിയുടെ കൈ പിടിച്ച് അവളെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയ ജെൻസൻ അഭിമാനമായിരുന്നു. പ്രതീക്ഷ ആയിരുന്നു. ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു. ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും. എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ', എന്ന് സുരാജ് വെഞ്ഞാറമൂടും കുറിച്ചു.

രാജ്യത്തിന്‍റെ നാനാതുറകളില്‍ ഉള്ള ഒട്ടനവധി മലയാളികളാണ് ജെന്‍സന്റെ വിയോഗ വേദനയില്‍ പങ്കു ചേരുന്നത്. "എനിക്ക് എന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ അനാഥ എന്ന് ഇവൾക്ക് തോന്നുമല്ലോ എന്ന സങ്കടം മാത്രമെ ഉള്ളൂ", എന്ന ജെൻസന്റെ വാക്കുകൾ പങ്കുവച്ചും നിരവധി പേര്‍ ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ
കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം