
കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകളും പള്‍സ് ഓക്സിമീറ്ററുകളും ഉള്‍പ്പെടെയുള്ള സഹായങ്ങളുമായി നടന്‍ മമ്മൂട്ടി. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മരുന്ന് വിതരണത്തിനാണ് മമ്മൂട്ടി സഹായവുമായി എത്തിയത്. വിറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പള്‍സ് ഓക്സിമീറ്ററുകള്‍, സാനിറ്റൈസര്‍ എന്നിവ അദ്ദേഹം നല്‍കി. രമേശ് പിഷാരടിക്കൊപ്പമെത്തിയാണ് മമ്മൂട്ടി സഹായങ്ങള്‍ കൈമാറിയത്.
ഹൈബി ഈഡന്‍ എംപിയുടെ കുറിപ്പ്
എറണാകുളം പാർലമെന്‍റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി. കൊവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വിറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി. 40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കൊവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരം നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ