
മഹാനടൻ മമ്മൂട്ടി (Mammootty) തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാൻ ഹംഗറിയിലെത്തിയിരുന്നു. അഖിൽ അക്കിനേനി (Akhil Akkineni) നായകനാകുന്ന ചിത്രമായ ഏജന്റിലാണ് (Agent) മമ്മൂട്ടി ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. മമ്മൂട്ടിയുടെ ഇൻട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇപ്പോഴിതാ മമ്മൂട്ടി ഹംഗറിയിലെ തെരുവോരങ്ങളിലൂടെ നടക്കുന്ന വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
ഒരു യൂത്ത് പയ്യൻ യൂറോപിലൂടെ കടങ്ങി നടക്കുന്നു എന്ന ക്യാപ്ഷനോടെ റോബര്‍ട് ആണ് മമ്മൂട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടിയെ വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. ഒട്ടേറെ പേരാണ് മമ്മൂട്ടിയുടെ വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. സുരേന്ദർ റെഡ്ഢി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായതിനാല്‍ മലയാളികളും ഏറെ പ്രതീക്ഷയിലാണ്.
ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം രാകുൽ ഹെരിയൻ. എഡിറ്റിങ് നവീൻ നൂലി. കശ്‍മീർ, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും. 2019ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി മീ നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ