Bheeshma Parvam characters : ഇതാണ് ‘ഭീഷ്മ പർവ്വ'ത്തിലെ സ്റ്റാർ; പരിചയപ്പെടുത്തി മമ്മൂട്ടി

Published : Jan 09, 2022, 06:38 PM IST
Bheeshma Parvam characters :  ഇതാണ് ‘ഭീഷ്മ പർവ്വ'ത്തിലെ സ്റ്റാർ; പരിചയപ്പെടുത്തി മമ്മൂട്ടി

Synopsis

ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യും

മല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിലെ (Bheeshma Parvam) പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി മമ്മൂട്ടി (Mammootty). റംസാൻ(Ramzan) അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്. സ്റ്റാർ എന്നാണ് കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പോസ്റ്റര്‍ പങ്കുവച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നായകന്‍ ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോറി’ന്റെ സെക്കൻഡ് ലുക്ക് പുറത്ത്
യഷിന്‍റെ 'ടോക്സിക്' കേരളത്തിലെത്തിക്കാൻ പനോരമ സ്റ്റുഡിയോസ്