
തന്നിലെ നടനെ എന്നും പുതുക്കി കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. ആരും എടുക്കാൻ മടിക്കുന്ന വേഷങ്ങൾ പോലും അഭിനയിച്ച് ഫലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെ അതിന് വലിയ ഉദാഹരണമാണ്. സമീപകാലത്ത് കഥാപാത്രങ്ങളിൽ വ്യത്യസ്ത തേടുന്ന മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത് ഭ്രമയുഗം എന്ന ചിത്രമാണ്. മമ്മൂട്ടിയുടെ ഏറെ വേറിട്ട പ്രകടനമാകും ചിത്രത്തിലേത് എന്നത് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാണ്. ചിത്രം റിലീസിനോട് അടുക്കുമ്പോൾ, സിനിമാസ്വാദകർ ഒന്നടങ്കം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.
ഭ്രമയുഗം പ്രഖ്യാപിച്ചത് മുതൽ, ഇത് ബ്ലാക് ആൻഡ് വൈറ്റ് പടമാണോ എന്നാണ് ഏവരും ചോദിച്ചത്. പ്രമോഷൻ മെറ്റീരിയലുകളിലും ഈ കോമ്പിനേഷൻ ആയിരുന്നു. ഈ ചോദ്യത്തിനാണ് ഇപ്പോൾ മമ്മൂട്ടിയും സംഘവും മറുപടി നൽകിയിരിക്കുന്നത്. ഭ്രമയുഗം ബ്ലാക് ആൻഡ് വൈറ്റില്‍ തന്നെയാകും തിയറ്ററിൽ എത്തുകയെന്ന് മമ്മൂട്ടി അറിയിച്ചു. ഒപ്പം പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
ഇന്നത്തെ കാലത്ത് ബ്ലാക് ആൻഡ് വൈറ്റിൽ സിനിമ പുറത്തിറക്കുന്നത് വലിയൊരു പരീക്ഷണമാണ്. അതിന് ധൈര്യം കാണിച്ച അണിയറ പ്രവർത്തകർക്ക് പ്രശംസയുമായാണ് ആരാധകരെത്തുന്നത്. "ബ്ലാക്ക് & വൈറ്റ് ഒരു ഭ്രമിപ്പിച്ചു ഭയപ്പെടുത്തുന്ന എക്സ്പിരിമെന്റായിരിക്കും. തീർത്തും ധൈര്യമുള്ള പരീക്ഷണം,എന്റെ black and white മനക്കലേക്ക് സ്വാഗതം, എങ്കി കളറാകും, കറുപ്പിലും വെളുപ്പിലും വിസ്മയിപ്പിച്ച് ഭ്രമിപ്പിക്കുന്ന ഭ്രമയുഗം കാണാൻ കട്ടക്കാത്തിരിപ്പ്, ഒന്നും നോക്കാതെ മമ്മൂക്ക ഇത് ഏറ്റെടുക്കില്ല എന്നറിയാം..അതുകൊണ്ട് ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്, മഹാനടന്‍റെ രാക്ഷസ നടനത്തിനായി കാത്തിരിക്കുന്നു", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
'അന്ന് ഞാൻ ടൈൽസിട്ട ഫൈവ് സ്റ്റാർ ഹോട്ടൽ, കോളേജുകൾ; ഇന്നവിടങ്ങളിൽ ഗസ്റ്റ്, ഇതെന്റെ പ്രയത്നം'; ബിനീഷ്
അതേസമയം, ഫെബ്രുവരി 15നാണ് ഭ്രമയുഗം തിയറ്ററിൽ എത്തുക. പത്ത് യുറോപ്പ് രാജ്യങ്ങളിലും മമ്മൂട്ടി ചിത്രം റിലീസ് ചെയ്യും. കേരളത്തിൽ മുന്നൂറിൽ അധികം തിയറ്ററുകളിലാണ് റിലീസ് എന്നാണ് വിവരം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഭ്രമയുഗം. അമാൽഡ ലിസ്, സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഐഎംഡിബി റിപ്പോർട്ട് പ്രകാരം ഭ്രമയുഗത്തിന്റെ മുതൽമുടക്ക് 25കോടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ