മമ്മൂട്ടി മുഖ്യമന്ത്രിയാവുന്ന 'വണ്‍' റിലീസ് പ്രഖ്യാപിച്ചു

Published : Mar 22, 2021, 12:13 PM IST
മമ്മൂട്ടി മുഖ്യമന്ത്രിയാവുന്ന 'വണ്‍' റിലീസ് പ്രഖ്യാപിച്ചു

Synopsis

ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ ദിവസങ്ങള്‍ക്കു മുന്‍പ് പൂര്‍ത്തിയായിരുന്നു. കട്ടുകളൊന്നും ഇല്ലാതെതന്നെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.  

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 26ന് ചിത്രം തിയറ്ററുകളിലെത്തും. രാവിലെ 11:11ന് മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. രാഷ്ട്രീയ നേതാവായും മന്ത്രിയായുമൊക്കെ മമ്മൂട്ടി നേരത്തേ സ്ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ വേഷത്തില്‍ അദ്ദേഹം ആദ്യമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം റിലീസ് നീണ്ടുപോയ ചിത്രവുമാണ് ഇത്.

ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ ദിവസങ്ങള്‍ക്കു മുന്‍പ് പൂര്‍ത്തിയായിരുന്നു. കട്ടുകളൊന്നും ഇല്ലാതെതന്നെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.  ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയായ നായക കഥാപാത്രത്തിന്‍റെ പേര് 'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

 

ഭൂരിഭാഗം ചിത്രീകരണവും കൊവിഡിനു മുന്‍പ് പൂര്‍ത്തിയായിരുന്ന ചിത്രത്തിന് ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

37 വര്‍ഷം മുന്‍പ് മാരുതി 800, സത്യന്‍ അന്തിക്കാടിന്‍റെ യാത്ര ഇനി 67 ലക്ഷത്തിന്‍റെ വോള്‍വോയില്‍, സമ്മാനവുമായി മകന്‍
'എന്നെ അങ്ങനെ വിളിയ്ക്കരുത്'; പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി, ഈ കണ്ണീർ സത്യമാണെങ്കിൽ ഖേദം അറിയിക്കുന്നുവെന്ന് രാഹുൽ ഈശ്വർ