കുഞ്ചമൻ പോറ്റിയ്ക്ക് മുൻപ് 'വൈഎസ്ആർ'; മമ്മൂട്ടിയുടെ പ്രതിഫലം എത്ര ? 'യാത്ര 2' നാളെ മുതൽ

Published : Feb 07, 2024, 03:54 PM ISTUpdated : Feb 07, 2024, 03:58 PM IST
കുഞ്ചമൻ പോറ്റിയ്ക്ക് മുൻപ് 'വൈഎസ്ആർ'; മമ്മൂട്ടിയുടെ പ്രതിഫലം എത്ര ? 'യാത്ര 2' നാളെ മുതൽ

Synopsis

മലയാളത്തിൽ ഭ്രമയു​ഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്.

രുപത്തി ആറ് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ ചിത്രം ഏറെ പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമിപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. വൈ എസ് ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. നാളെ ചിത്രം തിയറ്ററിൽ എത്തും. ഈ അവസരത്തിൽ സിനിമയുടെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചുവെന്ന് അറിയിക്കുകയാണ് മമ്മൂട്ടി. 

ബുക്കിം​ഗ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടി വീണ്ടും വൈഎസ്ആറായി എത്തുന്ന ചിത്രം കാണാൻ മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാണ് കേരളത്തിൽ നാളെ യാത്രം 2 റിലീസ് ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. അതേസമയം, ജ​ഗന്റെ കഥ ആയതുകൊണ്ട തന്നെ ഫസ്റ്റ് ഹാഫ് പകുതി വരെയെ മമ്മൂട്ടി ചിത്രത്തിൽ ഉണ്ടാകൂ. പിന്നീട് അങ്ങോട്ട് ജീവയാണ് സിനിമ കൊണ്ടു പോകുന്നത്. 

ഇതിനിടെ മമ്മൂട്ടി യാത്ര 2വിൽ വാങ്ങിച്ച പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങളും പുറത്തുവരികയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 14 കോടിയാണ് മമ്മൂട്ടിയുടെ പ്രതിഫലം. ഇക്കാര്യത്തെ കുറിച്ച് ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 

2019ൽ ആണ് യാത്ര റിലീസ് ചെയ്യുന്നത്. 2004ൽ കോൺ​ഗ്രസിനെ അധികാരത്തിൽ എത്തിക്കാൻ സഹായിച്ച വൈഎസ്ആറിന്റെ 1475 കി മീ പദയാത്രയെ ആസ്പ​ദമാക്കി ആയിരുന്നു ചിത്രം ഒരുങ്ങിയത്. ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. 

കറുത്ത കാലുകൾ എന്റേത്, അഭിമാനം, ഇനിയും കാണിക്കും: അധിക്ഷേപിച്ചവർക്കെതിരെ ആഞ്ഞടിച്ച് സയനോര

അതേസമയം, മലയാളത്തിൽ ഭ്രമയു​ഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. കുഞ്ചമൻ പോറ്റി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് എന്നാണ് വിവരം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?