CBI 5 Movie : കേക്ക് മുറിച്ച് പുതുവര്‍ഷം ആഘോഷിച്ച് 'സേതുരാമയ്യര്‍ സിബിഐ'

Web Desk   | Asianet News
Published : Jan 02, 2022, 09:55 AM IST
CBI 5 Movie : കേക്ക് മുറിച്ച് പുതുവര്‍ഷം ആഘോഷിച്ച് 'സേതുരാമയ്യര്‍ സിബിഐ'

Synopsis

കെ മധുവിന്റെ സംവിധാനത്തിലുള്ള ചിത്രമായ 'സിബിഐ 5' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മമ്മൂട്ടി (Mammootty) വീണ്ടും 'സിബിഐ'യാകുന്ന (CBI)ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കെ മധുവിന്റെ (K Madhu) സംവിധാനത്തില്‍ തന്നെയാണ് 'സിബിഐ'യുടെ അഞ്ചാം ഭാഗവും എത്തുന്നത്. മമ്മൂട്ടി 'സിബിഐ' ആകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ 'സിബിഐ'യുടെ എന്ന ചിത്രത്തിന്റെ ആള്‍ക്കാര്‍ക്കൊപ്പം പുതുവര്‍ഷം  ആഘോഷിക്കുന്ന മമ്മൂട്ടിയുടെയും സംവിധായകന്റെയും അടക്കമുള്ളവരുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

കെ മധു തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് എസ് എൻ സ്വാമിയെ അടക്കമുള്ളവരെ കാണാം. എസ് എൻ സ്വാമി തന്നെയാണ് ഇതുവരെയുള്ള തിരക്കഥകള്‍ എഴുതിയതും. ജഗതിയും സിബിഐയുടെ അഞ്ചാം ഭാഗത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, സായ്‍കുമാര്‍ തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ടാകും.  'സിബിഐ'യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. 'സിബിഐ' സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

'സിബിഐ' സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സീക്വല്‍ (അഞ്ച് ഭാഗങ്ങള്‍) ഇതാദ്യമാണ്. എസ് എൻ സ്വാമിയുടെ തന്നെ തിരക്കഥയില്‍ കെ മധു 'സിബിഐ അഞ്ചാം ഭാഗം' സംവിധാനം ചെയ്യുമ്പോള്‍ അത് ഒരു ചരിത്രമാകുകയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വിവാഹമോചന സമയത്തുണ്ടായ സ്ട്രെസ്സ് ആവാം ക്യാൻസറിന്‌ കാരണമായത്, മൂന്ന് വർഷമാണ് ഡിവോഴ്സിനു വേണ്ടി കഷ്ടപ്പെട്ടത്..'; ജുവൽ മേരിയെ പറ്റി ആലപ്പി അഷ്‌റഫ്
ആ മോഹൻലാൽ ചിത്രത്തിൽ മോനിഷയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് എന്നെ; തുറന്നുപറഞ്ഞ് ആശ ശരത്ത്