'ആസിഫും ടൊവിനോയും എന്നേക്കാൾ താഴെയല്ല, 'ഫെമിനിച്ചി ഫാത്തിമ' മലയാളത്തിൽ മാത്രം സംഭവിക്കുന്നത്'; മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

Published : Jan 25, 2026, 08:59 PM IST
Kerala state film awards 2024

Synopsis

നടി ശാരദയ്ക്ക് ജെ.സി ഡാനിയേൽ പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു. 51 ചലച്ചിത്രപ്രതിഭകൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 2024 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സമർപ്പിച്ചു. ആസിഫ് അലിയും ടൊവിനോയും തന്നെക്കാൾ ഒരു മില്ലി മീറ്റർ പോലും താഴെയല്ലെന്നും, പ്രായത്തിൽ മൂത്തത് കൊണ്ട് തനിക്ക് പുരസ്ക്കാരം കിട്ടിയതാകുമെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് ഏഴാമതും മികച്ച നടനുള്ള സംസഥാന പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്.

"ആസിഫും ടൊവിനോയും എന്നേക്കാൾ ഒരു മില്ലിമീറ്റർ പോലും താഴെയല്ല, പ്രായത്തിൽ മൂത്തത് ആയതുകൊണ്ട് എനിക്ക് കിട്ടിയതാകും. ഫെമിനിച്ചി ഫാത്തിമ പോലെയൊരു സിനിമ മലയാളത്തിൽ മാത്രമേ ഉണ്ടാകൂ, മലയാളിക്ക് മാത്രമേ അത് ഉൾക്കൊള്ളാൻ കഴിയൂ." മമ്മൂട്ടി പറഞ്ഞു.

കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ്, വേടൻ തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു.

മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ. ജി.ആർ. അനിൽ, അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ വി. പ്രിയദർശിനി, സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ഐ.എ.എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്, ജൂറി ചെയർപേഴ്‌സൺ പ്രകാശ് രാജ്, രചനാവിഭാഗം ജൂറി ചെയർപേഴ്‌സൺ മധു ഇറവങ്കര, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ ഡോ.റസൂൽ പൂക്കുട്ടി, കെ.എസ്.എഫ്.ഡി.സി ചെയർപേഴ്‌സൺ കെ. മധു, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ മധുപാൽ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'നിന്റെ കാമുകൻ ആൽഫയും ബീറ്റയുമൊന്നുമല്ല, ഗേ ആണ്..'; ചിരിയും പേടിയും ഒരേ ഫ്രെയിമിൽ..; 'പ്രകമ്പനം' ട്രെയ്‌ലർ പുറത്ത്
മലയാളം കാത്തിരുന്ന കൂട്ടുകെട്ട്; 'പേട്രിയറ്റ്' ഫസ്റ്റ് ലുക്ക് നാളെ; പുത്തൻ പോസ്റ്റർ