സേതുരാമയ്യർക്ക് പുതിയ കേസ്; സിബിഐ അഞ്ചിന്റെ ടീസറെത്തി

Published : Apr 06, 2022, 05:20 PM IST
സേതുരാമയ്യർക്ക് പുതിയ കേസ്; സിബിഐ അഞ്ചിന്റെ ടീസറെത്തി

Synopsis

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരന്ന സിബിഐയുടെ അഞ്ചാം ഭാഗം(CBI 5 The Brain) ടീസർ എത്തി. സൈന മൂവീസിന്റെ യൂ‍ട്യൂബ് ചാനലിലൂടെ അഞ്ച് മണിയോടെയാണ് ടീസർ പുറത്തെത്തിയിരിക്കുന്നത്. ടീസർ റിലീസ് വിവരം പുറത്തുവന്നതുമുതൽ വലിയ ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരന്ന സിബിഐയുടെ അഞ്ചാം ഭാഗം(CBI 5 The Brain) ടീസർ എത്തി. സൈന മൂവീസിന്റെ യൂ‍ട്യൂബ് ചാനലിലൂടെ അഞ്ച് മണിയോടെയാണ് ടീസർ പുറത്തെത്തിയിരിക്കുന്നത്. ടീസർ റിലീസ് വിവരം പുറത്തുവന്നതുമുതൽ വലിയ ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. ടീസറിനൊപ്പം ചിത്രവും ഒട്ടും നിരാശപ്പെടുത്തില്ലെന്ന സൂചനയാണ് ടീസർ നൽകുന്നത്. രഞ്ജി പണിക്കർ, അനൂപ് മേനോൻ സായി കുമാർ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. ആശാ ശരത്ത്, മുകേഷ് , പിഷാരടി, ദിലീഷ് പോത്തൻ എന്നിവരെല്ലാം ടീസറിലും കാണാം.

അതേസമയം, ചിത്രത്തിന്റെ റിലീസും ഉടനുണ്ടാകുമെന്നാണ് സൂചനകൾ. അയ്യരുടെ അഞ്ചാം വരവിൽ എന്തൊക്കെയാകും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു.  സിബിഐ 5ൽ നടൻ ജ​ഗദീഷും ഉണ്ടാകും. സിബിഐ അ‍‍ഞ്ചാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജ​ഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജ​ഗതിക്കൊപ്പം ഉണ്ടാകും. 

ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. 1988ലാണ് മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട്  ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.

എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ൻ. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'വളരെ നന്ദി.., വീട് വച്ചവരെയോ സ്ഥലം തന്നവരെയോ ഞാൻ ഇച്ഛിപ്പോന്ന് പറഞ്ഞിട്ടില്ല': കിച്ചു സുധി
'ചരിത്രത്തിലെ ഏറ്റവും വലിയ മൾട്ടിസ്റ്റാർ ചിത്രം'; 'ധുരന്ദർ 2' വിനെ കുറിച്ച് രാം ഗോപാൽ വർമ്മ