
സ്പൈ ആക്ഷൻ ത്രില്ലർ ആയി സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ പ്രൊജക്റ്റ് 'ഏജന്റിന്റെ' പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചു. 'ഡെവിൾ' എന്ന ടൈറ്റിലിൽ ദയയില്ലാത്ത രക്ഷകനായാണ് മേജർ മഹാദേവന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചത്. ഇപ്പോൾ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററിൽ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള 'മേജർ മഹാദേവനെ'യാണ് കാണാനാകുന്നത്. ലോകവ്യാപകമായി നാളെയാണ് ചിത്രം ഏജന്റെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.
ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നാഗാർജുന അക്കിനേനി മമ്മൂക്കയെക്കുറിച്ചു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മമ്മൂട്ടി വളരെയധികം ശ്രദ്ധാലുവാണ്, അദ്ദേഹം 'ഏജന്റി'ൽ അഭിനയിക്കാൻ സമ്മതം മൂളിയപ്പോൾ തന്നെ 'ഏജന്റ്' ബ്ലോക്ക്ബസ്റ്റർ ആണെന്ന കാര്യം ഉറപ്പാണ്. 'ഏജന്റ്' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം മാത്രമല്ല അതുവഴി അഖിലിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് കൂടി വഴിതെളിയിക്കുന്നുവെന്നും നാഗാര്‍ജുന പറയുന്നു. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ്. മമ്മൂട്ടിയുടെ ഡബ്ബിംഗ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഒട്ടേറെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്‍ലര്‍, തിയേറ്റർ എക്‍സ്‍പീരിയൻസ് പ്രേക്ഷകർക്ക് നൽകുന്നതായിരിക്കും 'ഏജന്റെ'ന്ന് ഉറപ്പ് നൽകുന്നു. മമ്മൂട്ടി 'റോ ചീഫ് കേണൽ മേജർ മഹാദേവനാ'യും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബജറ്റിലാണ് പൂർത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഏജന്റി'ല്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ 'ദി ഗോഡ്' എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
സംഗീതം ഹിപ്‍ഹോപ് തമിഴാ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂരണ് ആണ്. എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. മികച്ച ആക്ഷൻ രംഗങ്ങള്‍ ഉള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പിആർഒ പ്രതീഷ് ശേഖർ ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ