Agent : 'ഏജന്റി'ന്റെ പുതിയ അപ്‍ഡേറ്റ്, വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

Published : Jul 10, 2022, 06:37 PM IST
Agent : 'ഏജന്റി'ന്റെ പുതിയ അപ്‍ഡേറ്റ്, വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

Synopsis

അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനാകുന്നത് (Agent).

മമ്മൂട്ടി അഭിനയിക്കുന്നുവെന്നതിനാല്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഏജന്റ്'. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.  പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. ഇപ്പോഴിതാ 'ഏജന്റ്' എന്ന ചിത്രത്തിന്റെ ടീസറിനെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത് (Agent).

'ഏജന്റിന്റെ' ടീസര്‍ ജൂലൈ 15ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച അനൗണ്‍സ്‍മെന്റ് വീഡിയോ മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്.

 ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. 
 
രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു.

Read More : ഷങ്കറിന്റെ സംവിധാനത്തില്‍ രാം ചരണ്‍, 'ആര്‍സി 15'ന്റെ പുതിയ അപ്‍ഡേറ്റ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക