'ഗ്യാങ്സ് ഓഫ് 18'; മമ്മൂട്ടി വീണ്ടും തെലുങ്ക് പ്രേക്ഷകര്‍ക്കു മുന്നിലേക്ക്

Published : Jan 26, 2021, 10:58 PM IST
'ഗ്യാങ്സ് ഓഫ് 18'; മമ്മൂട്ടി വീണ്ടും തെലുങ്ക് പ്രേക്ഷകര്‍ക്കു മുന്നിലേക്ക്

Synopsis

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രം 'പതിനെട്ടാം പടി'യാണ് തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നത്

വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ 'യാത്ര' എന്ന 2019ല്‍ ടോളിവുഡിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി അഭിനയിച്ച മറ്റൊരു ചിത്രം കൂടി തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു. പക്ഷേ ഇക്കുറി ഒരു മൊഴിമാറ്റ ചിത്രമാണെന്ന് മാത്രം. ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രം 'പതിനെട്ടാം പടി'യാണ് തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നത്. 'ഗ്യാങ്സ് ഓഫ് 18' എന്നാണ് ചിത്രം തെലുങ്കില്‍ എത്തുമ്പോഴത്തെ പേര്.

ചിത്രത്തിന്‍റെ ഇന്നലെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മമ്മൂട്ടി ആയിരുന്നെങ്കില്‍ റിപബ്ലിക് ദിനത്തില്‍ പുറത്തെത്തിയ പോസ്റ്ററില്‍ ആര്യയുടെ പട്ടാളവേഷമാണ്. മമ്മൂട്ടി എക്സ്റ്റന്‍ഡഡ് കാമിയോ വേഷത്തിലെത്തിയ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് 'ജോണ്‍ എബ്രഹാം പാലക്കല്‍' എന്നായിരുന്നു.

ഒരു കൂട്ടം പുതുമുഖങ്ങള്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍, ബിജു സോപാനം, മുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്സ്, നന്ദു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, പ്രിയാമണി, രാജീവ് പിള്ള എന്നിവരും അതിഥിതാരങ്ങളായാണ് ചിത്രത്തില്‍ എത്തിയത്.  

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ