പോണ പോക്കിലൊരു കൂവൽ; പക്കാ വൈബ് മോഡിൽ മമ്മൂട്ടി, 'എജ്ജാതി മനുഷ്യനാണ്' എന്ന് ആരാധകർ

Published : Jan 21, 2024, 11:32 AM ISTUpdated : Jan 21, 2024, 11:41 AM IST
പോണ പോക്കിലൊരു കൂവൽ; പക്കാ വൈബ് മോഡിൽ മമ്മൂട്ടി, 'എജ്ജാതി മനുഷ്യനാണ്' എന്ന് ആരാധകർ

Synopsis

വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ടര്‍ബോ. 

ക്കാ വൈബ് മോഡിലുള്ള മമ്മൂട്ടിയുടെ പുതിയ വീഡിയോ വൈറലാകുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ. രാത്രിയിൽ ഷൂട്ടിം​ഗ് കഴിഞ്ഞ് വരുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ ഉള്ളത്. 

ഷൂട്ടിം​ഗ് കഴിഞ്ഞ് കാരവാനിലേക്ക് കയറാൻ പോകുകയാണ് മമ്മൂട്ടി. ചൂറ്റും നിരവധി ആളുകൾ കൂടി നിൽക്കുകയും മമ്മൂക്കാ എന്ന് ആർത്ത് വിളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കേള്‍ക്കാം. ഇവർക്ക് നേരെ ചിരിയോടെ കൈവീശി കാണിച്ച മമ്മൂട്ടി കാരവാനിലേക്ക് കയറുകയാണ്. രണ്ട് പടി ചവിട്ടിക്കയറി അകത്തേക്ക് കയറുന്നതിനിടെ തിരിഞ്ഞ് ആരാധകർക്കൊപ്പം അദ്ദേഹം കൂവുന്നത് വീഡിയോയിൽ ദൃശ്യമാണ്. പ്രിയതാരത്തിന്റെ ഈ വൈബ് കണ്ട് ആരാധകർ ആർത്തുല്ലസിക്കുന്നതും വീഡിയോയിൽ കാണാം. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. മമ്മുക്ക  പക്കാ വൈബ് മോഡെന്നാണ് ഏവരും പറയുന്നത്. അതൊടൊപ്പം വെയ്റ്റ് ഫോർ ക്ലൈമാക്സ് എന്ന് പറഞ്ഞ് നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയാണ്. 

ഏതാനും നാളുകൾക്ക് മുൻപാണ് ടർബോ ഷൂട്ടിം​ഗ് ആരംഭിച്ചത്. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിഥുൻ മാനുവൽ‌ തോമസ് തിരക്കഥ എഴുതിയ ചിത്രം ആക്ഷൻ- കോമഡി വിഭാ​ഗത്തിലുള്ളതാണ്. നിലവിൽ ഭ്രമയു​ഗം എന്ന ചിത്രമാണ് മമ്മൂട്ടിടേതായി റിലീസിന് ഒടുങ്ങുന്നത്. അടുത്ത മാസം റിലീസ് കാണുമെന്നാണ് വിവരം. 

ഒട്ടും പ്രതീക്ഷിച്ചില്ല, നന്ദി: വിവാഹം ശേഷം ഭാ​ഗ്യയും ശ്രേയസും

കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത് സിനിമ. ജ്യോതിക നായികയായി എത്തിയ ചിത്രം പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ജിയോ ബേബി ആയിരുന്നു സംവിധാനം. യാത്ര 2വാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സിനിമയിലെ ആ ക്ലിപ്പ് വച്ചാണ് അവരെ ജഡ്ജ് ചെയ്യുന്നത്, ശരിക്കും ഇന്റർനാഷണൽ സ്റ്റാർ ആണ് അവർ..'; ദിവ്യ പ്രഭയെ കുറിച്ച് കൃഷാന്ത്‌
തന്റെ വീടാണ് വിജയ് എന്ന് തൃഷ; തനിക്കവൾ രാജകുമാരിയെപ്പോലെയാണെന്ന് വിജയ്; ചർച്ചയായി ഇരുവരുടെയും പഴയ വാക്കുകൾ