
ഉർവശി(Urvashi), സൗബിൻ ഷാഹിർ(Soubin Shahir) എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘ഒരു പൊലീസുകാരന്റെ മരണം’(Oru Policekarante Maranam) എന്നാണ് ചിത്രത്തിന്റെ പേര്. മമ്മുട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
ചിത്രത്തിന്റെ സ്വച്ച് ഓണ്‍ എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്നു. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.
2009 മുതൽ ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്നു രമ്യ. ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലിഷ്, ആർട്ടിസ്റ്റ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിന്റെ ചീഫ് അസ്സോസിയേറ്റും ആയിരുന്നു രമ്യ. വൈശാഖ് സിനിമാസിന്റെയും, റയൽ ക്രിയേഷൻസിന്റെയും ബാനറിൽ വൈശാഖ് രാജൻ ആണ് ചിത്രം നിർമിക്കുന്നത്. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്നി ഖാൻ, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ