
കൊച്ചി: വ്യത്യസ്തമായ പ്രമേയത്താലും അവതരണത്താലും പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കുകയാണ് ആട്ടം എന്ന സിനിമ. കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങള്‍ അടക്കം ഒരുപറ്റം നടന്മാര്‍ അണിനിരന്ന ചിത്രം ഇതിനകം വലിയ കൈയ്യടി നേടുകയാണ്.
ഇപ്പോള്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രം കണ്ടിരിക്കുകയാണ്. ചിത്രം കണ്ട മമ്മൂട്ടി ചിത്രത്തിലെ അഭിനേതാക്കളെയും അണിയറക്കാരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി കാണുകയും ചെയ്തു. ചിത്രത്തിന്‍റെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി ഇത് സംബന്ധിച്ച് ഒരു നീണ്ട പോസ്റ്റ് തന്നെ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്.
ആട്ടം സംവിധായകന്‍റെ പോസ്റ്റ്...
മമ്മൂക്ക!! ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്.
ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക് വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്.
കൈ തന്ന് 'നല്ല സിനിമയാണ് ' എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു - സുകൃതം!
ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ കാണണം എന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. വിനയ് ഫോര്‍ട്ടിനെ മിസ്സ് ചെയ്തു. ഷൂട്ടിലാണ്. മമ്മൂക്ക'യ്ക്ക് സിനിമ കാണാൻ കാര്യങ്ങൾ ഒരുക്കിയ ഷാജോൺ ചേട്ടന് ആയിരം ഉമ്മകൾ.
അതേ സമയം നേരത്തെ തന്നെ ഐഎഫ്എഫ്ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായത് വഴിയും ആട്ടം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജിയോ മാമി ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പങ്കെടുത്ത ചലച്ചിത്രമേളകളിലെല്ലാം വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രം ഐഎഫ്എഫ്കെയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും നേടിയിരുന്നു. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെല്ലാം മികച്ച പ്രതികരണം നേടിയ ശേഷമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
ഒരു നാടകസംഘത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സരിന്‍ ഷിഹാബ് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന നാടകത്തില്‍ നിന്നുള്ള അഭിനേതാക്കള്‍ക്കും കൈയടി ലഭിക്കുന്നുണ്ട്. ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്ന് അഭിപ്രായം വന്നതോടെ ചിത്രം ഈ വര്‍ഷത്തെ ആദ്യ മലയാളം ഹിറ്റ് ആയേക്കാനുള്ള സൂചനയാണ് ലഭിക്കുന്നത്.
'ഇന്ത്യവിന്‍ മാപെരും നടികന്‍ മമ്മൂട്ടി': അണിയറക്കാര്‍ തന്നെ ഓസ്‍ലര്‍ സര്‍പ്രൈസ് പൊട്ടിച്ചത് ഇങ്ങനെ.!
കൊച്ചിയിൽ ഗാനഗന്ധര്‍വ്വന് പിറന്നാൾ ആഘോഷം; കേക്ക് മുറിച്ച് വിജയ് യേശുദാസ്; ഓണ്‍ലൈനായി യേശുദാസും