Mohanlal Birthday : 'പ്രിയപ്പെട്ട ലാലിന്' ; പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മമ്മൂട്ടി

Published : May 21, 2022, 09:47 AM ISTUpdated : May 21, 2022, 09:54 AM IST
Mohanlal Birthday : 'പ്രിയപ്പെട്ട ലാലിന്' ; പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മമ്മൂട്ടി

Synopsis

തന്റെ 62ാം പിറന്നാൾ ആഘോഷിക്കുകയാണ് മോഹൻലാൽ. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്...

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേ‍ർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്. തന്റെ 62ാം പിറന്നാൾ ആഘോഷിക്കുകയാണ് മോഹൻലാൽ. 

ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഫാൻസ് പങ്കുവച്ച വീഡിയോയിൽ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂ‍ർ, മറ്റ് സുഹ‍ൃത്തുക്കൾ എന്നിവ‍ർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയിൽ കാണുന്നത്. 

മോഹൻലാലിന് പൃഥ്വിരാജിന്റെ പിറന്നാൾ സമ്മാനം ഈ വീഡിയോ, ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിറന്നാൾ ആശംസയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഇന്നലെ മുതൽ തന്നെ ആശംസാ പോസ്റ്റുകൾ വന്നു തുടങ്ങി. ഇപ്പോഴിതാ മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ. താരത്തിന് പിറന്നാൾ ആശംസ നേ‍ർന്നുകൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Read Also: പൊരുത്തമില്ലാത്തതിനാൽ ആദ്യം വേണ്ടെന്ന് വച്ചു; നിയോഗം പോലെ ഒന്നായ സുചിത്രയും മോഹൻലാലും

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത 'ബ്രോ ഡാഡി'ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലബിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഇത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനിലൂടെ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധക‍ർ. 

PREV
Read more Articles on
click me!

Recommended Stories

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്