ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകന്‍; കുട്ടി ആരാധകന് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി: വീഡിയോ

Published : Jul 15, 2024, 03:57 PM ISTUpdated : Jul 15, 2024, 04:43 PM IST
ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകന്‍; കുട്ടി ആരാധകന് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി: വീഡിയോ

Synopsis

ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

ഒരു സിനിമയുടെ സെറ്റില്‍ എല്ലാം കാണുന്നയാളാണ് മമ്മൂട്ടിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. വിശേഷിച്ചും അദ്ദേഹത്തെ നായകനാക്കി സംവിധായകരായി അരങ്ങേറ്റം നടത്തിയവര്‍. ഇപ്പോഴിതാ ഒരു കുട്ടി ആരാധകന് മമ്മൂട്ടി പിറന്നാള്‍ സമ്മാനം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. 

ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്ന മഹാദേവ് എന്ന കുട്ടി ആരാധകന്‍ എല്ലാ ദിവസവും എല്ലാ ദിവസവും ഷൂട്ടിംഗ് കാണാന്‍ എത്തും. കുട്ടിയുടെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി മമ്മൂട്ടി എത്തുകയായിരുന്നു. സമ്മാനപ്പൊതി മഹാദേവിന്  കൊടുത്ത് പിറന്നാള്‍ ആശംസകള്‍ പറയുന്ന മമ്മൂട്ടിയെയും സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി വീട്ടിലേക്കോടുന്ന മഹാദേവിനെയും വീഡിയോയില്‍ കാണാം. വീട്ടിലെത്തിയ ഉടന്‍ തന്നെ സമ്മാനപ്പൊതി തുറക്കുന്ന മഹാദവിന് ലഭിക്കുന്നത് ഒരു ടോയ് കാര്‍ ആണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

 

അതേസമയം ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഗൌതം വസുദേവ് മേനോന്‍റെ മലയാളത്തിലെ സംവിധായകനായുള്ള അരങ്ങേറ്റമാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഗോകുല്‍ സുരേഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിണ്ണൈ താണ്ടി വരുവായാ അടക്കമുള്ള ചിത്രങ്ങളിലൂടെ കേരളത്തിലും നിരവധി ആരാധകരുള്ള സംവിധായകനാണ് ഗൌതം മേനോന്‍. മലയാള സിനിമയില്‍ നടനായി അദ്ദേഹം നേരത്തെ എത്തിയിരുന്നു. മമ്മൂട്ടി നായകനാവുന്ന ബസൂക്കയിലും അദ്ദേഹം അഭിനയിച്ചിരുന്നു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. 

ALSO READ : ദിലീപ്, വിനീത്, ധ്യാൻ ടീമിന്‍റെ 'ഭ.ഭ.ബ' ആരംഭിച്ചു; വരുന്നത് മാസ് എന്‍റര്‍ടെയ്‍നര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു