Mamtha Mohandas : സ്റ്റൈലായി മംമ്‍ത മോഹൻദാസ്, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

Published : Apr 03, 2022, 11:17 AM IST
Mamtha Mohandas : സ്റ്റൈലായി മംമ്‍ത മോഹൻദാസ്, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

Synopsis

\മംമ്‍ത മോഹൻദാസ് പങ്കുവെച്ച ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍ (Mamtha Mohandas).

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മംമ്‍ത മോഹൻദാസ്. വൈവിധ്യമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടി. മംമ്‍ത മോഹൻദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു പോസിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മംമ്‍മ മോഹൻദാസ് (Mamtha Mohandas).

'സണ്‍ കിസ്' (Sun Kissed) എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും, എന്നാല്‍ 'സണ്‍ സ്ലാപ്പ്ഡ്' (Sun Slapped) എന്നതിനെ കുറിച്ചോ എന്നാണ് തമാശരൂപേണ മംമ്‍ത മോഹൻദാസ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. സൂര്യരശ്‍മികള്‍ ഏല്‍ക്കുമ്പോഴുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കുമ്പോള്‍ താരങ്ങളടക്കമുള്ളവര്‍ 'സണ്‍ കിസ്' എന്ന് ക്യാപ്ഷൻ എഴുതുന്നതിനെ കുറിച്ചാണ് മംമ്‍ത മോഹൻദാസ് സൂചിപ്പിക്കുന്നത്. മംമ്‍ത മോഹൻദാസിന്റെ ഫോട്ടോ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'ജന ഗണ മന'യാണ് മംമ്‍ത മോഹൻദാസ് അഭിനയിച്ചതില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.

സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്.  സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

Read More : മംമ്‍ത മോഹൻദാസും ശാരിയും, 'ജന ഗണ മന' പോസ്റ്റര്‍

മംമ്‍തയ്‍ക്ക് പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് 'ജന ഗണ മന'യിലേത് എന്ന് പ്രമോഷണല്‍ മെറ്റീരിയലുകളില്‍ നിന്ന് വ്യക്തമാകുന്നത്. മംമ്‍ത മോഹൻദാസിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.  'ജന ഗണ മന' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്.  ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു.  ഡിജോ ജോസ് ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.  സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്, 

മോഹന്‍ലാലിനെ നായകനാക്കി സംവിധാനവും നിര്‍വ്വഹിച്ച 'ബ്രോ ഡാഡി'യിലാണ് പൃഥ്വിരാജിനെ പ്രേക്ഷകര്‍ അവസാനം കണ്ടത്. 'ബ്രോ ഡാഡി' ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്‍റെ മകന്‍റെ വേഷത്തിലായിരുന്നു രാജു. ഷാജി കൈലാസ് ചിത്രം 'കടുവ', ബ്ലെസ്സിയുടെ 'ആടുജീവിതം' എന്നിവയാണ് അഭിനയിക്കുന്നവയില്‍ പൃഥ്വിരാജിന്‍റേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍. 'ലൂസിഫറി'ന്‍റെ രണ്ടാംഭാഗമായ, മോഹന്‍ലാല്‍ നായകനാവുന്ന 'എമ്പുരാന്‍' അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രവുമാണ്. 

'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് ഷാജി കൈലാസ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 'ആദം ജോണി'ന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. 

വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കടുവ' എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടുവിൽ സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; 'വിരോഷിന്‍റെ വിവാഹം', ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുറിപ്പ്
‘വരവ്’ സെറ്റിൽ ജന്മദിനം ആഘോഷിച്ച് 'ബെൻസിന്റെ മകൾ' അമൃതവർഷിണി