ഞാൻ ഇപ്പോഴും ഇവിടെയുള്ളതിന്റെ കാരണം ആ അമ്മയുടെ സ്‍നേഹമല്ലേ; വികാരാധീനയായി മംമ്ത മോഹൻദാസ്

Published : Aug 28, 2019, 04:37 PM IST
ഞാൻ ഇപ്പോഴും ഇവിടെയുള്ളതിന്റെ കാരണം ആ അമ്മയുടെ സ്‍നേഹമല്ലേ; വികാരാധീനയായി മംമ്ത മോഹൻദാസ്

Synopsis

അര്‍ബുദ രോഗഗവേഷകനായ നീല്‍ ശങ്കറിന്റെ അമ്മയെ കുറിച്ച് മംമ്ത മോഹൻദാസ് പറയുന്നത്.

അര്‍ബുദരോഗത്തെ അതിജീവിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമായ നടിയാണ് മംമ്ത മോഹൻദാസ്. പുഞ്ചിരിയോടെ രോഗത്തെ നേരിട്ട നടി. രോഗത്തെ കുറിച്ചും അതിനെ നേരിട്ടതിനെ കുറിച്ചുമൊക്കെ മംമ്ത പലതവണ പറഞ്ഞിട്ടുണ്ട്.തന്റെ ജീവിതം തിരിച്ചുകിട്ടാൻ കാരണക്കാരയായ ഒരു അമ്മയെ പരിചയപ്പെടുത്തുകയാണ് മംമ്ത മോഹൻദാസ്. ആ അമ്മയ്‍ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട് മംമ്ത.

അമേരിക്കയില്‍ അര്‍ബുദ രോഗഗവേഷകനായ തന്റെ മകനെ കാണാൻ എന്നോട് ഏഴ് വര്‍ഷം മുമ്പ് നിര്‍ദ്ദേശിച്ചത് ആ അമ്മയാണ്. അവരുടെ പ്രിയപ്പെട്ട നടിയുടെ ആരോഗ്യം എങ്ങനെയെന്ന് അന്വേഷിക്കാനായിരുന്നു പറഞ്ഞത്. ഞാൻ ഇപ്പോഴും ഇവിടെയുള്ളതിന്റെ കാരണം അമ്മയുടെ സ്‍നേഹമല്ലേ. നീല്‍ ശങ്കറിനെ കുറിച്ച് ഞാൻ ലേഖനങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം നീല്‍ ശങ്കര്‍ അമ്മയെ എന്റെ അടുത്തേയ്‍ക്ക് കൊണ്ടുവന്നു. അതൊരു പ്രത്യേക വികാരമായിരുന്നു.  നിങ്ങള്‍ക്കറിയാമോ ചില വികാരങ്ങള്‍ പ്രകടിപ്പിക്കാനാകില്ല. എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എനിക്ക് അറിയില്ല.  അത്രയും അവസ്ഥയിലുള്ള പുഞ്ചിരിയും കരച്ചിലുമായിരുന്നു അത്.  കടപ്പാടിന്റെ ഏറ്റവും ഉയർന്ന കൊടുമുടികൾ നിറഞ്ഞ നിമിഷങ്ങൾ.. നന്ദി അമ്മേ..- മംമ്ത മോഹൻദാസ് പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്