'താരോത്സവം', 'പൊന്നിയിൻ സെല്‍വൻ' പുതിയ പോസ്റ്റര്‍ പുറത്ത്

By Web TeamFirst Published Sep 15, 2022, 4:33 PM IST
Highlights

വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കൗതുകമാകുന്നു.

തമിഴകത്തെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വനാ'യി കാത്തിരിക്കുകയാണ് ആരാധകര്‍. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. ഒന്നാം ഭാഗത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

പ്രധാന താരങ്ങളെ എല്ലാം ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ആര്‍ആര്‍ആര്‍', 'വിക്രം', 'സീതാ രാമം' തുടങ്ങിയ തെന്നിന്ത്യൻ ഹിറ്റ് സിനിമകളുമായി കൈകോര്‍ത്ത പെൻ സ്റ്റുഡിയോസ് തന്നെയാണ് പൊന്നിയിൻ സെല്‍വൻ ഹിന്ദിയും വിതരണം ചെയ്യുന്നത്. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ.  'പൊന്നിയിൻ സെല്‍വനി' ലേതായി ഇതുവരെ പുറത്തുവിട്ട ഗാനങ്ങള്‍ വൻ ഹിറ്റായി മാറിയിട്ടുണ്ട്.

A new poster of pic.twitter.com/njoZflTN8P

— Ramesh Bala (@rameshlaus)

വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.  125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.  ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More : ഗൗതം മേനോൻ- ചിമ്പു ടീം ഗംഭീരമാക്കി, 'വെന്തു തനിന്തതു കാട്' കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍

click me!